2021 June 20 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

‘കൊവിഡ് കൈകാര്യം ചെയ്തതില്‍ പരാജയം’ മോദിയെ വിമര്‍ശിച്ച് ഡല്‍ഹിയില്‍ പോസ്റ്ററുകള്‍: 15 പേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കൈകാര്യം ചെയ്തതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പരാജയമെന്ന് ചൂണ്ടിക്കാട്ടി ഡല്‍ഹിയില്‍ പോസ്റ്റര്‍ പതിച്ചതിന് 15 പേരെ പൊലിസ് അറസ്റ്റ് ചെയ്തു.

വ്യാഴാഴ്ച രാത്രി മുതലാണ് പോസ്റ്റര്‍ പൊലിസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. പതിമൂന്നിലധികം എഫ്.ഐ.ആറുകളാണ് പൊലിസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് ഡല്‍ഹി പൊലിസ്  വ്യക്തമാക്കി. 

നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മോദിക്കെതിരെ പോസ്റ്റര്‍ പതിച്ചിട്ടുണ്ട്. ഞങ്ങളുടെ കുട്ടികള്‍ക്കുള്ള വാക്സിന്‍ എന്തിനാണ് മോദി ജീ നിങ്ങള്‍ വിദേശത്തേക്ക് അയച്ചത് എന്നിങ്ങനെയാണ് പോസ്റ്ററില്‍ എഴുതിയിട്ടുള്ളത്.800 ഓളം പോസ്റ്ററുകളും ബാനറുകളും പൊലിസ് പിടിച്ചെടുത്തു.

രാജ്യം കടുത്ത വാക്സിന്‍ ക്ഷാമം നേരിടുന്നതിനിടെ വിദേശത്തേക്ക് വാക്സിന്‍ കയറ്റി അയച്ച് കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിനെതിരെ നേരത്തെ തന്നെ വിമര്‍ശനം ഉയര്‍ന്നുവന്നിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.