തൃശൂര്‍: വിഷമദ്യം കഴിച്ച് രണ്ടു യുവാക്കള്‍ മരിച്ച സംഭവത്തില്‍ മരണം ഫോര്‍മാലിന്‍ ഉള്ളില്‍ ചെന്നാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഇരിങ്ങാലക്കുട ചന്തക്കുന്നില്‍ ഗോള്‍ഡന്‍ ചിക്കന്‍ സെന്റര്‍ ഉടമ കണ്ണംമ്പിള്ളി വീട്ടില്‍ ജോസിന്റെ മകന്‍ നിശാന്ത് (43), തട്ടുകട നടത്തുന്ന പടിയൂര്‍ എടതിരിഞ്ഞി ചെട്ടിയാല്‍ സ്വദേശി അണക്കത്തി പറമ്പില്‍ ശങ്കരന്റെ മകന്‍ ബിജു (42) എന്നിവരാണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രിയാണ് ഇരുവരും വിഷ ദ്രാവകം കഴിച്ചത്. അബദ്ധത്തില്‍ കഴിച്ചതാണോ, മറ്റാരെങ്കിലും മനപൂര്‍വം നല്‍കിയതാണോയെന്ന സംശയത്തിലാണ് പൊലിസ്. മരണത്തിലെ ദുരൂഹതകള്‍ നീക്കാന്‍ പ്രത്യേക പൊലിസ് സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മദ്യത്തില്‍ ഫോര്‍മാലിന്‍ ഒഴിച്ചാണ് ഒരാള്‍കഴിച്ചത്. രണ്ടാമന്‍ വെള്ളം കൂട്ടിയാണ് ഫോര്‍മാലിന്‍ കഴിച്ചിട്ടുള്ളത്. ഇരുവരുടേയും ആന്തരിക അവയവങ്ങള്‍ വെന്തനിലയിലാണ്.
കോഴിക്കട ഉടമയായ നിശാന്തിന്റെ പക്കല്‍ ഫോര്‍മാലിന്‍ എങ്ങനെ വന്നുവെന്ന് പൊലിസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Comments are closed for this post.