തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരേ ഫേസ് ബുക്കില്‍ പോസ്റ്റിട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പൊലിസ് കസ്റ്റഡിയിലെടുത്തു. ആറന്മുള സ്വദേശി സിബിന്‍ ജോണ്‍സനെയാണ് തിരുവനന്തപുരം സൈബര്‍ പൊലിസ് കസ്റ്റഡിയിലെടുത്തത്. ആറന്മുള പൊലിസിന്റെ സഹായത്തോടെയാണ് സിബിനെ പിടികൂടിയത്.
ഇയാളെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. മുഖ്യമന്ത്രിയെ അവഹേളിക്കുന്ന രീതിയില്‍ ഫേസ്ബുക്കില്‍ ഇയാള്‍ പോസ്റ്റിട്ടതായി പൊലിസ് അറിയിച്ചു.
Comments are closed for this post.