പാറ്റ്‌ന: ബിഹാറില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് എം.എല്‍.എമാരുടെ യോഗത്തില്‍ ഉന്തും തള്ളും. സഭാ നേതാവിനെ തെരഞ്ഞെടുക്കുന്ന യോഗത്തിനിടയ്ക്കാണ് വലിയ രീതിയില്‍ ബഹളമുണ്ടായത്. ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗലിന്റെ സാന്നിധ്യത്തിലാണ് ബഹളം അരങ്ങേറിയത്.
പാറ്റ്‌നയിലെ സദഖത്ത് ആശ്രമത്തിലാണ് പുതുതായി തെരഞ്ഞെടുക്കപ്പെട്ട 19 കോണ്‍ഗ്രസ് എം.എല്‍.എമാരുടെ യോഗം ചേര്‍ന്നത്. 17 എം.എല്‍.എമാരാണ് യോഗത്തില്‍ സംബന്ധിച്ചത്. ഇതില്‍ അബ്ദുറഹ്മാന്‍ എം.എല്‍.എയ്ക്ക് സുഖമില്ലെന്നും മനോഹര്‍ പ്രസാദ് എം.എല്‍.എ കഴിഞ്ഞദിവസം ഞങ്ങളെ കണ്ടിരുന്നുവെന്നും ബിഹാര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മദന്‍ മോഹന്‍ ഝാ പറഞ്ഞു.
#WATCH | Bihar: A ruckus erupted at Congress office in Patna during Congress Legislative Party meeting (CLP) today; Chhattisgarh CM & party leader Bhupesh Baghel was also present. pic.twitter.com/B2DQBHkezC
— ANI (@ANI) November 13, 2020
ഉന്തും തള്ളും ഉണ്ടായതിന്റെ കാരണം വ്യക്തമല്ല. രണ്ടു വിഭാഗങ്ങളായി തിരിഞ്ഞ് പരസ്പരം കൊമ്പുകോര്‍ക്കുകയായിരുന്നുവെന്നാണ് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പിന്നീട് മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് പ്രശ്‌നം പരിഹരിക്കുകയായിരുന്നു.
Comments are closed for this post.