പാരിസ് • കൊതുക് പരത്തുന്ന ചികുൻഗുനിയക്ക് പ്രതിരോധ വാക്‌സിൻ കണ്ടെത്താനുള്ള ശ്രമങ്ങൾക്ക് പ്രതീക്ഷയേകി പരീക്ഷണ ഫലങ്ങൾ. ഫ്രഞ്ച് – ആസ്‌ത്രേലിയൻ മരുന്നു കമ്പനിയായ വാൽനെവയാണ് വാക്‌സിൻ വികസിപ്പിച്ചത്. ഇതിന്റെ ക്ലിനിക്കൽ ട്രയൽ അമേരിക്കയിൽ നടന്നു. ആദ്യ പരീക്ഷണങ്ങളിൽ ഫലം അനുകൂലമാണെങ്കിലും കൂടുതൽ ക്ലിനിക്കൽ ട്രയലുകൾ നടത്തണമെന്നാണ് ഗവേഷകർ പറയുന്നത്. 4,100 പേരിലാണ് വാക്‌സിൻ പരീക്ഷിച്ചത്. 266 പേരടങ്ങുന്ന ഗ്രൂപ്പുകളാക്കി തിരിച്ചായിരുന്നു പരീക്ഷണം. ഇവരിൽ വൈറസിനെ പ്രതിരോധിക്കാനുള്ള ആന്റിബോഡികൾ ഉണ്ടാകുന്നതായി കണ്ടെത്തി.
ചികുൻഗുനിയ പരത്തുന്ന വൈറസിന് നിലവിൽ പ്രതിരോധ വാക്‌സിൻ ഒന്നുമില്ല. പനിയും സന്ധിവേദനയുമാണ് രോഗ ലക്ഷണം. മരണ നിരക്ക് വളരെ കുറവാണ്. മൂന്നു തവണകൂടി വാക്‌സിൻ ക്ലിനിക്കൽ ട്രയൽ നടത്താനാണ് ഉദ്ദേശിക്കുന്നത്. ഭാവിയിൽ മരണകാരണമാകുന്ന തരത്തിൽ വൈറസ് ശക്തിപ്പെട്ടേക്കുമെന്നും രോഗം വ്യാപിച്ചേക്കുമെന്നും ഗവേഷകർ പറയുന്നു. ഇതേ തുടർന്നാണ് വാക്‌സിൻ പരീക്ഷണം തുടങ്ങിയത്.
Content Highlights:Positive Results For Potential First Chikungunya Vaccine
Comments are closed for this post.