തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിന് പരിശീലനം നല്‍കിയതിന് രണ്ട് അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. എറണാകുളം റീജിയണല്‍ ഓഫിസര്‍ കെ.കെ.ഷൈജു, ജില്ലാ ഓഫീസര്‍ ജോഗി എന്നിവര്‍ക്കെതിരെയാണ് നടപടി. പരിശീലനം നല്‍കിയ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റവുമുണ്ട്. വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടു
മാര്‍ച്ച് 31നാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ആലുവ മുനിസിപ്പല്‍ ഓഡിറ്റോറിയത്തില്‍ പരിശീലനം നല്‍കിയത്. രക്ഷാപ്രവര്‍ത്തന രീതികളാണ് പരിശീലിപ്പിച്ചത്. സംഭവത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ അടക്കം അഞ്ചു പേര്‍ക്കെതിരേ നടപടിക്ക് ശുപാര്‍ശ ചെയ്ത് മേധാവി ആഭ്യന്തര വകുപ്പിന് റിപ്പാര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
ദുരന്തനിവാരണത്തില്‍ പരിശീലനം നല്‍കിയതു മുന്‍കൂര്‍ അനുമതി വാങ്ങാതെയാണെന്നും സംഘടനകള്‍ക്ക് അഗ്നിരക്ഷാസേന പരിശീലനം നല്‍കാറില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Comments are closed for this post.