കൊല്ലം: പോപുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി അബ്ദുള്‍ സത്താര്‍ പൊലിസ് കസ്റ്റഡിയില്‍. പോപുലര്‍ ഫ്രണ്ടിന്റെ ദക്ഷിണമേഖല ആസ്ഥാനമായ കരുനാഗപ്പള്ളിയിലെ കാരുണ്യ ട്രസ്റ്റിന്റെ ഓഫിസില്‍നിന്നാണ് സത്താറിനെ പൊലിസ് കസ്റ്റഡിയിലെടുത്തത്.
നേരത്തെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തതിന് പിന്നാലെ അബ്ദുള്‍ സത്താര്‍ ഒളിവില്‍പോയിരുന്നു. ഉച്ചക്ക് 12.30ഓടെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
അബ്ദുല്‍ സത്താറിനെ എന്‍ഐഎക്ക് കൈമാറും. എന്‍.ഐ.എ രജിസ്റ്റര്‍ ചെയ്ത കേസിലെ മൂന്നാം പ്രതിയാണ് ഇദ്ദേഹം. എന്‍ഐഎ ഇയാള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കിയിരുന്നു.
Comments are closed for this post.