മലപ്പുറം: 22 പേരുടെ മരണം സംഭവിച്ച താനൂർ ബോട്ട് അപകടം നടന്ന് ദിവസങ്ങൾ മാത്രം പിന്നിട്ടപ്പോഴേക്കും വീണ്ടും നിയമങ്ങൾ കാറ്റിൽ പറത്തി അപകട യാത്ര. പൊന്നാനി തുറമുഖത്താണ് മീൻ പിടിക്കാൻ ഉപയോഗിക്കുന്ന ചെറുവള്ളത്തിൽ ഉല്ലാസയാത്ര നടത്തിയത്. കുട്ടികളും സ്ത്രീകളുമുൾപ്പെടെ എട്ട് പേരാണ് ചെറുവള്ളത്തിൽ ഉണ്ടായിരുന്നത്.
തിരൂർ കൂട്ടായി പടിഞ്ഞാറക്കര സ്വദേശിയുടെതാണ് ഉല്ലാസയാത്ര നടത്തിയ ചെറുവള്ളം. സംഭവത്തിൽ ഫിഷറീസ് വകുപ്പ് നടപടിയെടുത്തിട്ടുണ്ട്. വള്ളത്തിന്റെ ഉടമയോടും തൊഴിലാളികളോടും ഫിഷറീസ് വകുപ്പ് മുൻപാകെ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ചെറുവള്ളത്തില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ എട്ട് പേരാണ് ഉണ്ടായിരുന്നത്. താനൂർ ബോട്ടപകടത്തിൻ്റെ പശ്ചാത്തലത്തിൽ ഉല്ലാസ ബോട്ടുകളുടെ സർവ്വീസ് ഇവിടെ നിർത്തി വെച്ചിരുന്നു. ഇതിനിടെയാണ് മത്സ്യബന്ധനത്തിന് മാത്രമുപയോഗിക്കേണ്ട ചെറുവള്ളത്തിൽ ഉല്ലാസയാത്ര നടത്തിയത്.
Comments are closed for this post.