2020 September 29 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കേന്ദ്ര സര്‍വകലാശാലകളുടെയും പോണ്ടിച്ചേരി  സര്‍വകലാശാലയുടെയും പ്രവേശനപരീക്ഷകള്‍ ഒരേ ദിവസം, എം.എസ്.എഫ് നിയമനടപടിക്ക്

മലയാളി വിദ്യാര്‍ഥികളെ ഒഴിവാക്കാനെന്ന് ആരോപണം
തിരുവനന്തപുരം: പോണ്ടിച്ചേരി സര്‍വകലാശാലയുടെയും കേന്ദ്ര സര്‍വകലാശാലകളുടെയും പി.ജി കോഴ്‌സുകളിലേക്കുള്ള പ്രവേശനപരീക്ഷ നടക്കുന്നത് ഒരേ ദിവസം. ഇതോടെ ഏതെങ്കിലുമൊരു പരീക്ഷ എഴുതേണ്ട അവസ്ഥയിലാണ് കേരളത്തില്‍ നിന്നുള്ള നൂറുകണക്കിനു വിദ്യാര്‍ഥികള്‍. 
മലയാളി വിദ്യാര്‍ഥികളെ കേന്ദ്ര സര്‍വകലാശാലകളില്‍ നിന്ന് മാറ്റിനിര്‍ത്താനുള്ള നീക്കങ്ങള്‍ നടക്കുന്നതിന്റെ ഭാഗമാണിതെന്ന് രക്ഷിതാക്കള്‍ ആരോപിക്കുന്നു. പോണ്ടിച്ചേരി സര്‍വകലാശാലയുടെ എം.എസ്.സി കെമസ്ട്രി പ്രവേശനപരീക്ഷ ഈ മാസം 20നാണ് നടക്കുക. രാവിലെ ഒന്‍പതു മുതല്‍ 11 വരെയാണ് പരീക്ഷാസമയം. അതേ ദിവസം രാവിലെ 10 മുതല്‍ 12 വരെയാണ് കേന്ദ്ര സര്‍വകലാശാലകളുടെ എം.എസ്.സി കെമസ്ട്രി പ്രവേശനപരീക്ഷയും. 19ന് നടക്കുന്ന എം.എസ്.സി ഫിസിക്‌സ് പ്രവേശനപരീക്ഷയുടെ അവസ്ഥയും സമാനം. 
പോണ്ടിച്ചേരി സര്‍വകലാശാലയുടെയും കേന്ദ്ര സര്‍വകലാശാലകളുടെയും പരീക്ഷാകേന്ദ്രത്തിലും പ്രശ്‌നങ്ങളുണ്ട്. കോഴിക്കോട് സെന്ററായി ചോദിച്ച കൂടുതല്‍ പേര്‍ക്കും ബംഗളൂരുവിലും കോയമ്പത്തൂരുമൊക്കെയാണ് അനുവദിച്ചത്. മറ്റു വിഷയങ്ങളില്‍ പരീക്ഷ എഴുതുന്നവര്‍ക്കും ഇതേ പ്രശ്‌നമുണ്ട്. ഒന്നും ചെയ്യാന്‍ കഴിയില്ലെന്നാണ് പരാതി പറഞ്ഞ വിദ്യാര്‍ഥികള്‍ക്കു ബന്ധപ്പെട്ടവര്‍ നല്‍കിയ മറുപടി.
 
കോഴിക്കോട് : കേന്ദ്ര സര്‍വകലാശാലകളിലേക്കുള്ള പൊതു പ്രവേശനപരീക്ഷയും (ഇഡഇഋഠ) പോണ്ടിച്ചേരി സര്‍വകലാശാലയിലേക്കുള്ള പ്രവേശനപരീക്ഷയും ഒരേ ദിവസം നടത്തുന്നതിനെതിരേ എം.എസ്.എഫ് ദേശീയ കമ്മിറ്റി. 
പരീക്ഷാകേന്ദ്രങ്ങള്‍ വെട്ടിച്ചുരുക്കിയും കോഴിക്കോട് കേന്ദ്രമായി അപേക്ഷിച്ചവര്‍ക്ക് സംസ്ഥാനത്തു നിന്ന് മാറിയുമാണ് കേന്ദ്രം അനുവദിച്ചത്. ഈ  നീക്കത്തിനെതിരേ സംഘടനയുടെ ദേശീയ കമ്മിറ്റി കോടതിയെ സമീപിച്ചതായി ഭാരവാഹികള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

അഡ്വ. ഹാരിസ് ബീരാന്‍ മുഖേനയാണ് കേസ് ഫയല്‍ ചെയ്തത് . പ്രവേശനപരീക്ഷ എഴുതാന്‍ അയല്‍ സംസ്ഥാനങ്ങളിലേക്കു പോകുന്ന  വിദ്യാര്‍ഥികള്‍ക്കു മാത്രമായി പ്രത്യേക ബസ് സൗകര്യം എം.എസ്.എഫ് നല്‍കും. കേന്ദ്ര ഗവണ്മെന്റിന്റെയും നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെയു ധിക്കാരപരമായ നടപടിക്കെതിരേ ദേശീയ പ്രസിഡന

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.