സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സര്‍ക്കാര്‍/എയ്ഡഡ്/സ്വാശ്രയ പോളിടെക്നിക് കോളജുകളിലെ രണ്ടാം വര്‍ഷത്തിലേയ്ക്ക് നേരിട്ടുള്ള ലാറ്ററല്‍ എന്‍ട്രി പ്രവേശനത്തിന്റെ സ്പോട്ട് അഡ്മിഷന്‍ ഇന്നു മുതല്‍ അഞ്ചു വരെ അതതു സ്ഥാപനങ്ങളില്‍ നടത്തും. അപേക്ഷകര്‍ www.polyadmission.org/let എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ഷെഡ്യൂളിലെ സമയക്രമമനുസരിച്ച് സ്ഥാപനത്തില്‍ നേരിട്ട് എത്തേണ്ടതാണ്.
സ്പോട്ട് അഡ്മിഷനില്‍ അപേക്ഷകന് ജില്ലയിലെ ഏത് സ്ഥാപനത്തിലേയും ഏത് ബ്രാഞ്ചുകളിലേയ്ക്കും പുതിയ ഓപ്ഷനുകള്‍ നല്‍കാം.
കൂടുതല്‍ ഒഴിവുകള്‍ നിലവിലുള്ള സര്‍ക്കാര്‍/എയ്ഡഡ് പോളിടെക്നിക് കോളജുകളിലേയ്ക്ക് നിലവില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടില്ലാത്തവര്‍ക്കും പുതുതായി അപേക്ഷ സമര്‍പ്പിക്കാം. പുതുതായി അപേക്ഷ സ്വീകരിക്കുന്ന സ്ഥാപനങ്ങളുടെ വെബ്സൈറ്റില്‍ ലഭ്യമാണ്.
പുതുതായി അപേക്ഷ സമര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ വെബ്സൈറ്റില്‍ ലഭ്യമായിട്ടുള്ള ബന്ധപ്പെട്ട സ്ഥാപനത്തിന്റെ സ്പോട്ട് അഡ്മിഷന്‍ നടത്തുന്ന തീയതിക്കു മുന്‍പായി നേരിട്ട് സമര്‍പ്പിക്കണം. വണ്‍ടൈം രജിസ്ട്രേഷന്‍ ഫീസായി പൊതുവിഭാഗങ്ങള്‍ 400 രൂപയും പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങള്‍ 200 രൂപയും നേരിട്ട് അതാത് പോളിടെക്നിക് കോളജില്‍ ഒടുക്കണം. നിലവിലുള്ള റാങ്ക് ലിസ്റ്റിലേക്ക് പുതുതായി ലഭിക്കുന്ന അപേക്ഷകള്‍ കൂടി ഉള്‍പ്പെടുത്തി പ്രവേശന നടപടികള്‍ പൂര്‍ത്തീകരിക്കും. അഡ്മിഷന്‍ ലഭിച്ചവരില്‍ സ്ഥാപന മാറ്റമോ ബ്രാഞ്ച് മാറ്റമോ ആഗ്രഹിക്കുന്നവര്‍ക്കും പുതിയതായി അഡ്മിഷന്‍ നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്കും സ്പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം.
പോളിടെക്നിക് കോളജില്‍ അഡ്മിഷന്‍ ലഭിച്ചിട്ടുള്ള അപേക്ഷകനാണെങ്കില്‍ അഡ്മിഷന്‍ സ്ലിപ്പോ, ഫീസ് അടച്ച രസീതോ ഹാജരാക്കിയാല്‍ മതി.
ലഭ്യമായ ഒഴിവുകള്‍ കോളജ് അടിസ്ഥാനത്തില്‍ വെബ്സൈറ്റിലുണ്ട്. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ അതു പരിശോധിച്ച് ഒഴിവുകള്‍ ലഭ്യമായ പോളിടെക്നിക് കോളജില്‍ ഹാജരാകണം
Comments are closed for this post.