കോട്ടയം: കാഞ്ഞിരപ്പള്ളിയിലെ പച്ചക്കറികടയില്‍ നിന്ന് മാങ്ങ മോഷ്ടിച്ച പൊലിസുകാരനെ പിരിച്ചുവിടാന്‍ തീരുമാനം. ഇതിനു മുന്നോടിയായി കാരണം കാണിക്കല്‍ നോട്ടിസ് നല്‍കി. ക്രിമിനല്‍ പശ്ചാത്തലമുള്ള പൊലീസുകാര്‍ക്കെതിരായ നടപടിയുടെ തുടര്‍ച്ചയായിട്ടാണ് തീരുമാനം. ഇടുക്കി എസ്.പി വി.യു. കുര്യാക്കോസാണ് പിരിച്ചുവിടലിന് മുന്നോടിയായുള്ള നോട്ടിസ് നല്‍കിയത് .15 ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ സെപ്തംബര്‍ 28ന് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്ന വഴി മുണ്ടക്കയത്തെ പഴക്കടയില്‍ നിന്നാണ് ഷിഹാബ് മാമ്പഴം മോഷ്ടിച്ചത്. സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സംഭവം വിവാദമായി.
600 രൂപ വിലവരുന്ന പത്ത് കിലോ മാമ്പഴം മോഷണം പോയെന്നാണ് കടയുടമയുടെ പരാതിയില്‍ പറഞ്ഞിരിക്കുന്നത്. മോഷണത്തിന് കേസെടുത്തെങ്കിലും പിന്നീട് പഴക്കടക്കാരന്‍ പരാതിയില്ലെന്ന് അറിയിച്ചതോടെ കോടതി കേസ് ഒത്തുതീര്‍പ്പാക്കി.
എന്നിരുന്നാലും മാങ്ങാമോഷണത്തിന് പുറമേ മറ്റ് രണ്ട് കേസുകളില്‍ അച്ചടക്കനടപടി നേരിട്ടിട്ടുള്ളതും പിരിച്ചുവിടാനുള്ള പട്ടികയിലേയ്ക്ക് ഷിഹാബിന്റെ പേര് വരുന്നതിന് കാരണമായി. സ്ത്രീകളെ ശല്യം ചെയ്ത കേസിലും മുണ്ടക്കയം പൊലീസ് ഷിഹാബിനെതിരെ കേസെടുത്തിരുന്നു. സേനയുടെ ഭാഗമാകുന്നതിന് മുമ്പ് വീടുകയറി ആക്രമിച്ചെന്ന കേസിലും പ്രതിയായിരുന്നു.
Comments are closed for this post.