2023 December 09 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

മോഷണ കേസ് പ്രതിയുടെ സഹോദരിയുടെ എടിഎം കാര്‍ഡില്‍ നിന്ന് പണം തട്ടി; പൊലിസുകാരനെ സര്‍വിസില്‍ നിന്നും പിരിച്ചുവിട്ടു

കണ്ണൂര്‍: ഒരു പൊലിസുകാരനെകൂടി സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. മോഷണ കേസ് പ്രതിയുടെ സഹോദരിയുടെ എടിഎം കാര്‍ഡ് ഉപയോഗിച്ച് പണം തട്ടിയെടുത്ത സംഭവത്തിലാണ് തളിപ്പറമ്പ് സ്റ്റേഷനിലെ സിവില്‍ പൊലിസ് ഓഫിസര്‍ ഇ.എന്‍ ശ്രീകാന്തിനെ പിരിച്ചുവിട്ടത്. പ്രതിയുടെ സഹോദരിയുടെ എ.ടി.എം കാര്‍ഡില്‍ നിന്നും അര ലക്ഷത്തോളം രൂപ തട്ടിയെടുത്തതായി കണ്ടെത്തിയിരുന്നു.

ഇതിനുശേഷം 9500 രൂപ പിന്‍വലിച്ചതായും ബാക്കി പണംകൊണ്ട് സാധനങ്ങള്‍ വാങ്ങിയെന്നുമാണ് കണ്ടെത്തിയത്. പണം നഷ്ടമായത് മനസ്സിലാക്കിയ യുവതി പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് ശ്രീകാന്തിനെ സസ്പെന്‍ഷനിലായിരുന്നു.
എ.ടി.എം കാര്‍ഡ് മോഷ്ടിച്ച കേസില്‍ പൊലിസ് ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളില്‍നിന്ന് സഹോദരിയുടെ എടിഎം കാര്‍ഡും കണ്ടെടുത്തു. ഈ കാര്‍ഡ് ശ്രീകാന്ത് കൈക്കലാക്കി. അന്വേഷണത്തിന്റെ ഭാഗമാണെന്ന് പറഞ്ഞ് സഹോദരിയില്‍ നിന്ന് എടിഎം കാര്‍ഡിന്റെ പിന്‍ നമ്പറും മനസ്സിലാക്കിയാണ് പണം തട്ടിയത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.