തിരുവനന്തപുരം: നായർ സർവീസ് സെസൈറ്റിയുടെ (എൻ.എസ്.എസ്) നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ നാമജപഘോഷയാത്രക്കെതിരെ കേസെടുത്തു. തിരുവനന്തപുരം താലൂക്ക് യൂണിയൻ തലസ്ഥാനത്ത് നടത്തിയ നാമജപഘോഷയാത്രക്കെതിരെയാണ് പൊലിസ് കേസെടുത്തത്. നിയമസഭാ സ്പീക്കർ എ.എൻ.ഷംസീറിന്റെ പരാമർശത്തിൽ പ്രതിഷേധിച്ചായിരുന്നു എൻ.എസ്.എസിന്റെ നാമജപഘോഷയാത്ര.
എൻ.എസ്.എസ് വൈസ് പ്രസിഡന്റ് എം.സംഗീത്കുമാറിനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തത്. കണ്ടാലറിയാവുന്ന ആയിരത്തോളം പേർക്കെതിരെയാണ് കേസ്. അന്യായമായി സംഘം ചേർന്നതിനാണ് കേസ്. തിരുവനന്തപുരം താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ 175 കരയോഗങ്ങളിൽനിന്നുള്ളവരാണ് പ്രതിഷേധത്തിൽ ഉണ്ടായിരുന്നത്.
Comments are closed for this post.