2023 September 22 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

അനധികൃത നിര്‍മാണം ആരോപിച്ച് 13ാം നൂറ്റാണ്ടിലെ മുസ്‌ലിം പള്ളി പൊളിക്കാന്‍ പൊലിസ്; ചൈനയില്‍ പ്രതിഷേധക്കാരും പൊലിസും ഏറ്റുമുട്ടി

13ാം നൂറ്റാണ്ടിലെ മുസ്‌ലിം പള്ളി പൊളിക്കാന്‍ പൊലിസ്; ചൈനയില്‍ പ്രതിഷേധക്കാരും പൊലിസും ഏറ്റുമുട്ടി

ബെയ്ജിങ്: ചൈനയിലെ യുന്നാനില്‍ 13ാം നൂറ്റാണ്ടില്‍ നിര്‍മിച്ച മുസ്‌ലിം പള്ളി പൊളിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിഷേധം. വിശ്വാസികളും പൊലിസുമായി ഏറ്റുമുട്ടി. തെക്കന്‍ ചൈനയിലെ നാഗു ടൗണിലെ നജിയായിങ് പള്ളിക്കു മുന്നിലാണ് സംഘര്‍ഷം. ഈ പള്ളി പൊളിക്കാന്‍ പൊലിസ് തീരുമാനിച്ചിരുന്നുവെന്നും പള്ളി സംരക്ഷിക്കാനാണ് പ്രക്ഷോഭമെന്നും പ്രതിഷേധം നടത്തുന്നവര്‍ പറഞ്ഞു.

വംശീയ വൈവിധ്യ പ്രവിശ്യയാണ് യുന്നാന്‍. ഇവിടെ ഏറെയും മുസ് ലിംകളാണുള്ളത്. സുന്നികളായ ഹുയ് വിഭാഗത്തിലുള്ളവരാണ് ഇവിടെ കൂടുതല്‍. ചൈന അംഗീകരിച്ച 56 ഗോത്ര ഗ്രൂപ്പുകളില്‍ ഒന്നാണ് ഹുയ് വിഭാഗം. ചൈനയില്‍ ഒരു കോടി ഹുയ് മുസ്‌ലിംകളുണ്ട്. രാജ്യത്തിന് മതവിശ്വാസമില്ലെങ്കിലും മതസ്വാതന്ത്ര്യം അനുവദിക്കുമെന്നാണ് ചൈനീസ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ ഈയിടെ മതന്യൂനപക്ഷങ്ങള്‍ക്കെതിരേയുള്ള ആക്രമണങ്ങള്‍ ചൈനയില്‍ സര്‍ക്കാര്‍ തലത്തില്‍ വര്‍ധിച്ചിട്ടുണ്ട്.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള മസ്ജിദായ നജിയായിങ് പള്ളി പുതുക്കിപ്പണിതത് നിയമ വിരുദ്ധമാണെന്നാണ് സര്‍ക്കാര്‍ വകുപ്പുകള്‍ പറയുന്നത്. 2020 ല്‍ കോടതിവിധിയില്‍ അനധികൃത നിര്‍മാണം പൊളിച്ച് പൂര്‍വസ്ഥിതിയിലാക്കണമെന്ന് വ്യക്തമാക്കിയിരുന്നു. പള്ളിയുടെ താഴികക്കുടം, മേല്‍ക്കൂര, മറ്റു മിനാരങ്ങള്‍ എന്നിവ ഇത്തരത്തില്‍ പുതുക്കി പണിതതാണെന്നും അവ പൊളിക്കാനുമാണ് പ്രാദേശിക ഭരണകൂടം തീരുമാനിച്ചത്. താഴികക്കുടം പൊളിക്കുമെന്നു പൊലിസും പറഞ്ഞു. ഇതോടെയാണ് വിശ്വാസികളും മറ്റും പ്രക്ഷോഭവുമായി രംഗത്തുവന്നത്. പള്ളിക്കു മുന്നില്‍ പൊലിസ് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയത്. ജൂണ്‍ ആറിനു മുന്‍പ് പ്രക്ഷോഭകര്‍ കീഴടങ്ങണമെന്നാണ് പൊലിസ് പറയുന്നത്. ഇതിനകം നിരവധി പേര്‍ അറസ്റ്റിലായിട്ടുണ്ട്. സമീപത്തെ തോങായ് നഗരത്തിലും പൊലിസ് സുരക്ഷ ശക്തമാണ്.

police-to-demolish-mosque-built-in-13th-century-conflict-in-china


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.