2023 March 27 Monday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

പ്രതിയെ ഷോപ്പിങ് മാളില്‍ കൊണ്ടുപോയി; നാല് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ലക്‌നൗ: തടവില്‍ കഴിയുന്ന തടവുകാരനെ ഷോപ്പിങ് മാളിലേക്ക് കൊണ്ടുപോയ പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. എസ്.ഐ രാംസേവക്, കോണ്‍സ്റ്റബിള്‍മാരായ അനൂജ് ധാമ, നിതിന്‍ റാണ, രാമചന്ദ്ര പ്രജാപതി എന്നിവരെയാണ് കൃത്യവിലോപത്തിന് സസ്‌പെന്‍ഡ് ചെയ്തതായി ലഖ്‌നൗ പൊലീസ് അറിയിച്ചത്.

കഴിഞ്ഞ വര്‍ഷം ജൂണിലാണ് റിഷഭ് റായി എന്നയാളെ ആയുധ നിയമത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്തത്. എന്നാല്‍ റായിക്ക് ചില ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്ന് പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ മാര്‍ച്ച് 7 ന് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടാന്‍ കോടതി അനുമതി നല്‍കുകയായിരുന്നു. റായിയെ ആശുപത്രിയില്‍ എത്തിക്കാനും വൈദ്യപരിശോധനയ്ക്ക് ശേഷം ജയിലിലേക്ക് തിരികെ കൊണ്ടുവരാനും പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കുകയും ചെയ്തു.

എന്നാല്‍ ആശുപത്രിയില്‍ നിന്ന് മടങ്ങുമ്പോള്‍ പൊലീസുകാര്‍ പ്രതിയെ ഷോപ്പിങ് മാളിലേക്ക് കൊണ്ടുപോവുകയായിരുന്നു. പ്രതി തന്നെ ഇതിന്റെ വീഡിയോ എടുത്ത് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. ഇത് ശ്രദ്ധയില്‍ പെട്ടതോടെ പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. സംഭവത്തില്‍ നാലുപേരെ സസ്‌പെന്‍ഡ് ചെയ്തതായി ലഖ്‌നൗ പൊലീസ് അറിയിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.