ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഹനുമാന്‍ ജയന്തി ആഘോഷത്തിനിടെയുണ്ടായ സംര്‍ഷത്തില്‍ ഒരാള്‍ അറസ്റ്റില്‍. 35കാരനായ അന്‍സാറാണ് പിടിയിലായത്. 2020ലെ ഡല്‍ഹി കലാപത്തിലും അന്‍സാറിന് പങ്കുണ്ടെന്നും പൊലിസ് പറഞ്ഞു. 15 പേരെ കസ്റ്റഡിയിലെടുത്തു. കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് പൊലിസ് വ്യക്തമാക്കി. അന്‍സാറാണ് മുഖ്യപ്രതിയെന്നും ഇയാളുടെ ഫോണ്‍ കോളുകള്‍ പരിശോധിക്കുകയാണെന്നും പൊലിസ് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 14 പേരെ അറസ്റ്റ് ചെയ്തതായി പൊലിസ് പറഞ്ഞു. അറസ്റ്റിലായവരുടെ കുടുംബാംഗങ്ങള്‍ പൊലിസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധവുമായി രംഗത്തെത്തി. അതേസമയം ജഹാംഗീര്‍പുരിയിലെ സംഭവം അന്താരാഷ്ട്ര ഗൂഢാലോചനയുടെ ഭാഗമാണെന്ന് ബിജെപി എംപി ഹന്‍സ് രാജ് പറഞ്ഞു.
ഹനുമാന്‍ ജയന്തി ആഘോഷത്തിനിടെയായിരുന്നു സംഘര്‍ഷം. സംഭവത്തില്‍ 8 പൊലിസുകാര്‍ക്കും ഒരു സാധാരണക്കാരനും പരുക്കേറ്റു. സംഘര്‍ഷ സ്ഥലത്തു നടന്ന കല്ലേറിനും ഉന്തും തള്ളിലുമാണ് ഇവര്‍ക്ക് പരുക്കേറ്റത്.
Comments are closed for this post.