തിരുവനന്തപുരം: ബി.ബി.സി ഡോക്യുമെന്ററി പ്രദര്‍ശനത്തിനെതിരെ നടന്ന പ്രതിഷേധങ്ങള്‍ക്കെതിരെ കേസെടുത്ത് പൊലിസ്. ബി.ജെ.പി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസെടുത്തത്. പൂജപ്പുരയിലെ ബിജെപി പ്രതിഷേധത്തില്‍ 50 പേര്‍ക്കെതിരെയും, മാനവീയം വീഥിയിലെ 50 പേര്‍ക്കെതിരെയുമാണ് കേസ് എടുത്തത്. നിയമവിരുദ്ധമായി ഒത്തുകൂടി, സംഘര്‍ഷം സൃഷ്ടിച്ചു തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പൊലിസ് കേസെടുത്തിരിക്കുന്നത്.
മാനവീയംവീഥിയില്‍ യൂത്ത് കോണ്‍ഗ്രസും പൂജപ്പുരയില്‍ ഡി.വൈ.എഫ്.ഐ.യും ഡോക്യുമെന്ററി ചൊവ്വാഴ്ച പ്രദര്‍ശിപ്പിച്ചിരുന്നു. രണ്ടിടത്തും യുവമോര്‍ച്ച പ്രതിഷേധവുമായെത്തിയത് സംഘര്‍ഷങ്ങള്‍ക്കിടയാക്കിയിരുന്നു. തിരുവനന്തപുരത്ത് ജലപീരങ്കി അടക്കം ഉപയോഗിച്ചാണ് ബി.ജെ.പി പ്രവര്‍ത്തകരെ പൊലീസ് പിരിച്ചുവിട്ടത്.
Comments are closed for this post.