2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

പെട്രോള്‍ പമ്പിലേക്ക് പൊലിസ് ജീപ്പ് ഇടിച്ചു കയറി; തുരുമ്പെടുത്ത വണ്ടി, ഇന്‍ഷുറന്‍സും ഇല്ല, ഒഴിവായത് വന്‍ ദുരന്തം

പെട്രോള്‍ പമ്പിലേക്ക് പൊലിസ് ജീപ്പ് ഇടിച്ചു കയറി; തുരുമ്പെടുത്ത വണ്ടി, ഇന്‍ഷുറന്‍സും ഇല്ല, ഒഴിവായത് വന്‍ ദുരന്തം

കണ്ണൂര്‍: കണ്ണൂര്‍ കാള്‍ടെക്‌സ് ജംക്ഷനില്‍ പെട്രോള്‍ പമ്പിലേക്ക് പൊലിസ് ജീപ്പ് ഇടിച്ചുകയറി. പമ്പില്‍ ഇന്ധനം നിറയ്ക്കുകയായിരുന്ന കാര്‍ പൊലിസ് ജീപ്പ് ഇടിച്ചു തെറിപ്പിച്ചു. കാറിടിച്ച് പെട്രോളടിക്കുന്ന യന്ത്രം തകര്‍ന്നു. തലനാരിഴയ്ക്കാണ് വന്‍ അപകടം ഒഴിവായത്. ആ സമയത്ത് പെട്രോള്‍ പമ്പിലുണ്ടായവര്‍ ഓടി മാറിയതും രക്ഷയായി.

തുരുമ്പെടുത്ത നിലയിലാണ് പൊലിസ് ജീപ്പ്. വണ്ടിക്ക് ഇന്‍ഷുറന്‍സും ഇല്ല. ബമ്പര്‍ പ്ലാസ്റ്റിക് കയര്‍ കൊണ്ട് കെട്ടിവെച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

 

   

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.