കൊച്ചി: എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് ഓഫിസില്‍ പൊലിസ് പരിശോധന. സെന്‍ട്രല്‍ സി.ഐ യുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്. വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലര്‍ പി ആര്‍ അരവിന്ദാക്ഷന്‍ നല്‍കിയ പരാതിയിന്മേലുള്ള അന്വേഷണവുമായി ബന്ധപ്പെട്ടാണ് പൊലീസ് സംഘം ഇ ഡി ഓഫീസിലെത്തിയത്. എറണാകുളം സെന്‍ട്രല്‍ പൊലീസ് സംഘമാണ് ഇ ഡി ഓഫിസില്‍ പരിശോധന നടത്തുന്നത്.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് നടത്തിയ ചോദ്യം ചെയ്യലിനിടെ കള്ളമൊഴി നല്‍കുന്നതിന് വേണ്ടി ഇഡി ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചുവെന്നാണ് പരാതി. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ അരവിന്ദാക്ഷന്‍ ചികിത്സ തേടിയിരുന്നു. പരാതി ലഭിച്ചിട്ടുണ്ടെന്ന് നേരത്തെ കൊച്ചി സിറ്റി പൊലീസ് സ്ഥിരീകരിച്ചിരുന്നു. കളള മൊഴി നല്‍കാന്‍ മര്‍ദ്ദിച്ചുവെന്നാണ് കൊച്ചി സിറ്റി പൊലീസിന് നല്‍കിയ പരാതിയിലുള്ളത്. സെന്‍ട്രല്‍ പൊലീസാണ് പ്രാഥമിക പരിശോധന നടത്തുന്നത്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്തേക്കുമെന്നാണ് സൂചന. നേരത്തെ സ്വര്‍ണ്ണക്കടത്ത് കേസിലും സമാനമായ രീതിയില്‍ പൊലീസ് ഇഡി ഉദ്യോഗസ്ഥക്കെതിരെ കേസെടുത്തിരുന്നു.
Comments are closed for this post.