തിരുവനന്തപുരം: പൊലീസിന്റെ ഹെലികോപ്റ്റര്‍ കരാര്‍ ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചിപ്സണ്‍ ഏവിയേഷന്. മൂന്ന് വര്‍ഷത്തേക്കാണ് ഹെലികോപ്റ്റര്‍ വാടകയ്ക്കെടുത്തത്. ആറ് സീറ്റുള്ള ഹെലികോപ്റ്ററിന്റെ വാടക പ്രതിമാസം 80 ലക്ഷം രൂപയാണ്. 20 മണിക്കൂര്‍ ഹെലികോപ്റ്റര്‍ പറത്താനാണ് കരാര്‍. അധിക മണിക്കൂറിന് 90,000 രൂപ വീതം അധികം നല്‍കണം. ഏറ്റവും കുറഞ്ഞ തുകയ്ക്ക് ഹെലികോപ്റ്റര്‍ നല്‍കിയ ചിപ്സണെ കരാറിനായി തെരഞ്ഞെടുക്കുകയായിരുന്നു.
നേരത്തെ പവന്‍ ഹാന്‍സ് കമ്പനിയില്‍ നിന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ വാടകയ്ക്കെടുത്തിരുന്നത്. വാടകയ്ക്കും, ഹെലികോപ്റ്റര്‍ സംരക്ഷണത്തിനുമായി ചെലവാക്കിയിരുന്നത് 22.21കോടി രൂപയായിരുന്നു. വാടക മാത്രം 21.64 കോടി രൂപയായിരുന്നു.
20 മണിക്കൂര്‍ പറത്താന്‍ ഒരു കോടി 40 ലക്ഷം രൂപ വാടകയ്ക്കാണ് പവന്‍ ഹാന്‍സ് കമ്പനിക്ക് സര്‍ക്കാര്‍ കരാര്‍ നല്‍കിയിരുന്നത്. ഇതിനേക്കാള്‍ കുറഞ്ഞ തുകയ്ക്ക് ഹെലികോപ്റ്റര്‍ വാടകയ്ക്ക് നല്‍കാന്‍ പല കമ്പനികളും തയാറായിരുന്നുവെങ്കിലും സര്‍ക്കാര്‍ പവന്‍ ഹാന്‍സ് കമ്പനി തെരഞ്ഞെടുക്കുകയായിരുന്നു.
ഈ കരാറിന്റെ കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് ആറ് പേര്‍ക്ക് സഞ്ചരിക്കാവുന്ന ഇരട്ട എഞ്ചിനുള്ള ഹെലികോപ്റ്റര്‍ വാടകയ്ക്കെടുക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.
Comments are closed for this post.