2024 February 28 Wednesday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

കൊല്ലത്തെ തട്ടിക്കൊണ്ടുപോയ കേസ്: നമ്പര്‍ പ്ലേറ്റ് നിര്‍മ്മിച്ചയാള്‍ പിടിയില്‍,പൊലിസ് കൂടുതല്‍ രേഖാചിത്രം പുറത്തുവിട്ടു

പൊലിസ് കൂടുതല്‍ രേഖാചിത്രം പുറത്തുവിട്ടു

കൊല്ലം: ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ഉപയോഗിച്ച കാറിന്റെ നമ്പര്‍ പ്ലേറ്റ് നിര്‍മ്മിച്ചയാള്‍ പിടിയില്‍. പിടികൂടിയ ആളെ ചോദ്യം ചെയ്യുകയാണ്. ഡിഐജിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍. നമ്പര്‍ പ്ലേറ്റ് നിര്‍മിച്ചവര്‍ പൊലീസിനെ അറിയിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു.

സംഘത്തിലെ രണ്ടു പേരുടെ രേഖാചിത്രം പൊലിസ് പുറത്തുവിട്ടു. കുട്ടി പറഞ്ഞ വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് പുതിയ രേഖാചിത്രം തയാറാക്കിയത്. തട്ടിക്കൊണ്ടു പോയ സംഘത്തില്‍ രണ്ടു സ്ത്രീകള്‍ ഉണ്ടെന്ന് കുട്ടി പൊലീസിന് മൊഴി നല്‍കിയിരുന്നു. ഒരു സ്ത്രീയുടെയും പുരുഷന്റെയും രേഖാചിത്രമാണ് പുറത്തുവിട്ടിരിക്കുന്നത്.സംഘത്തിലെ മറ്റു അംഗങ്ങളുടെ മുഖം ഓര്‍മയില്ലെന്ന് ആറു വയസുകാരി പറഞ്ഞു.

അതേസമയം സംഭവം ആസൂത്രിതമാണെന്നാണ് പൊലീസ് നിഗമനം. കുട്ടി വീട്ടിലേക്ക് മടങ്ങുന്നതിന് മുന്‍പ് പ്രതികളുടെ രേഖാചിത്രം വരയ്ക്കാന്‍ തയാറാക്കന്‍ പൊലീസ് തീരുമാനെമെടുത്തത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.