ഗുഡ്ഗാവ്: കനത്ത പൊലിസ് സാന്നിധ്യമുണ്ടായിട്ടും നിശ്ചയിച്ച സ്ഥലത്ത് മുസ്‌ലിംകള്‍ നമസ്‌കരിക്കുന്നത് തടഞ്ഞ് ഹിന്ദുത്വ തീവ്രവാദികള്‍. ആറോളം പേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. ജുമുഅ നമസ്‌കാരത്തിന് പ്രദേശത്ത് തടസം സൃഷ്ടിക്കുന്നത് തുടര്‍ക്കഥയായിട്ടുണ്ട്.
പ്രതിഷേധം തുടരുന്നതിനാല്‍ വളരെ കുറച്ച് വിശ്വാസികള്‍ മാത്രമാണ് വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിനെത്തിയത്. നമസ്‌കാരം നടക്കുന്നതിനിടെ ഹിന്ദുത്വ തീവ്രവാദികള്‍ ‘ജയ് ശ്രീറാം, ഭാരത് മാതാ കീ ജയ്’ മുദ്രാവാക്യങ്ങള്‍ മുഴക്കുകയായിരുന്നു. നമസ്‌കാര സ്ഥലം പൊലീസ് സ്റ്റേഷന്റെ അടുത്താണെങ്കിലും ഗ്രൗണ്ടിലെ സുരക്ഷാ ക്രമീകരണങ്ങള്‍ കുറവായിരുന്നു.
Comments are closed for this post.