തൃശൂര്‍: യുഡിഎഫ് കൗണ്‍സിലര്‍മാരുടെ പരാതിയില്‍ തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ക്കെതിരെ വധശ്രമത്തിന് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കും. പരാതിയില്‍ കഴമ്പില്ലെന്നും കൗണ്‍സിലര്‍മാര്‍ക്കെതിരെ വധശ്രമം നടന്നിട്ടില്ലെന്നുമുള്ള പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മേയര്‍ എം കെ വര്‍ഗീസിനെതിരായ വധശ്രമക്കേസ് റദ്ദാക്കാന്‍ തീരുമാനിച്ചത്. എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
മേയറുടെ ഡ്രൈവര്‍ മനഃപൂര്‍വം കാര്‍ ഓടിച്ച് കയറ്റിയതല്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്. ഓടിത്തുടങ്ങിയ വാഹനത്തിന് മുന്നില്‍ കൗണ്‍സിലര്‍മാര്‍ തടസം ഉണ്ടാക്കുകയായിരുന്നെന്നും കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
തൃശൂരില്‍ കുടിവെള്ളത്തില്‍ ചെളിവെള്ളമെന്നതുമായി ബന്ധപ്പെട്ടായിരുന്നു പ്രതിപക്ഷം ഒന്നടങ്കം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നത്. പ്രതിഷേധത്തിനിടയില്‍ സംഘടിച്ചു നിന്ന യുഡിഎഫ് കൗണ്‍സിലര്‍മാര്‍ക്കിടയിലേക്ക് കാര്‍ കയറ്റി കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന ആക്ഷേപത്തിലാണ് കേസ്. ഈ കേസ് നിലനില്‍ക്കില്ലെന്ന റിപ്പോര്‍ട്ടാണ് ജെഎഫ്എം കോടതിയില്‍ നല്‍കിയിട്ടുള്ളത്.
മേയറുടെ ഡ്രൈവര്‍ മനഃപൂര്‍വം ഓടിച്ച് കയറ്റിയതല്ല, ഓടി തുടങ്ങിയ വാഹനത്തിന് മുന്നില്‍ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ തടസം സൃഷ്ടിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഈ സാഹചര്യത്തില്‍ വധശ്രമം നിലനില്‍ക്കില്ലെന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചത്.
Comments are closed for this post.