പൊലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിനായി ഇനി ഓഫിസ് കയറിയിറങ്ങേണ്ട
പഠനം ,ജോലി,റിക്രൂട്ട്‌മെന്റ്,യാത്രകള്‍ തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ക്ക് പൊലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ആവശ്യമായി വരാറുണ്ട്. അപേക്ഷകന് ക്രൈം കേസുകളില്‍ ഇല്ലെന്ന് സാക്ഷ്യപ്പെടുത്തുന്ന രേഖയാണ് പൊലിസ് ക്ലിയരന്‍സ് സര്‍ട്ടിഫിക്കറ്റ്.
ഇനി ഈ സര്‍ട്ടിഫിക്കറ്റിനായി നിരന്തരം പൊലിസ് സ്റ്റേഷന്‍ കയറിയിറങ്ങേണ്ട. നിങ്ങളുടെ കയ്യിലുള്ള സ്മാര്‍ട്ട്‌ഫോണ്‍ വഴി എളുപ്പത്തില്‍ സര്‍ട്ടിഫിക്കറ്റ് നേടിയെടുക്കാം.
കേരള പൊലിസിന്റെ ഔദ്യോഗിക ആപ്പായ പോള്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക. രജിസ്റ്റര്‍ ചെയ്ത ശേഷം സര്‍വിസ് എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക
തുടര്‍ന്ന് വരുന്ന ഓപ്ഷനില്‍ നിന്ന് certificate of non involvment in offense എന്ന ഓപ്ഷന്‍ സെലക്ട് ചെയ്ത് അപേക്ഷകന്റെ ആവശ്യമായ വിവരങ്ങള്‍ നല്‍കി പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ അപ്ലോഡ് ചെയ്യുക.
ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖ,മേല്‍വിലാസം തെളിയിക്കുന്ന ആധാര്‍ പോലുള്ള രേഖ ,എന്ത് ആവശ്യത്തിനാണ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത് എന്നുള്ളതിന്റെ ഡിജിറ്റല്‍ പകര്‍പ്പ് എന്നിവ ആവശ്യപ്പെടുന്ന സ്ഥലത്ത് അപ്ലോഡ് ചെയ്യുക.