2023 December 08 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഹിന്ദുക്കളോട് ആയുധം സൂക്ഷിക്കാൻ ആഹ്വാനം, പ്രഗ്യാസിങ്ങിനെതിരേ കേസ്; നടപടി കോൺഗ്രസിന്റെ പരാതിയിൽ

ബംഗളൂരു: മുസ്‌ലിംകളുടെ ആക്രമണത്തിൽ നിന്ന് സംരക്ഷണത്തിനായി ഹിന്ദുക്കൾ അവരുടെ വീടുകളിൽ മൂർച്ചയുള്ള ആയുധങ്ങൾ സൂക്ഷിച്ചുവയ്ക്കണമെന്ന് പ്രസംഗിച്ച വിവാദ ബി.ജെ.പി എം.പിയും മലേഗാവ് ഉൾപ്പെടെയുള്ള ഭീകരാക്രമണ കേസുകളിലെ പ്രതിയുമായ പ്രഗ്യാസിങ് താക്കൂറിനെതിരേ കർണാടക പൊലിസ് കേസെടുത്തു. ശിവമോഗ ജില്ലാ കോൺഗ്രസ് കമ്മിറ്റി നൽകിയ പരാതിയിൽ കൊത്തെ സ്റ്റേഷനിലാണ് കേസ് എടുത്തിരിക്കുന്നതെന്ന് ശിവമോഗ ഡി.സി.സി അധ്യക്ഷൻ എച്ച്.എസ് സുന്ദരേശ് പറഞ്ഞു. ഐ.പി.സിയിലെ 153(ഇരുവിഭാഗങ്ങൾക്കിടയിൽ വൈര്യം വളർത്തൽ), 295എ (മനപ്പൂർവം ഏതെങ്കിലും മതവിഭാഗങ്ങളെ അവഹേളിക്കുകയോ വികാരം വ്രണപ്പെടുത്തുകയോ ചെയ്യൽ) തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് എഫ്.ഐ.ആർ രജിസ്റ്റർചെയ്തതെന്ന് പൊലിസ് പറഞ്ഞു.

പ്രഗ്യാസിങ്ങിനെതിരേ സുപ്രിംകോടതിയിൽ പോകുമെന്ന് ഇന്നലെ കോൺഗ്രസ് വ്യക്തമാക്കിയിരുന്നു. അവരുടെ പ്രസംഗം വ്യക്തമായ വിദ്വേഷപ്രചാരണമാണെന്നും, ഇതുസംബന്ധിച്ച സുപ്രിംകോടതിയുടെ മാർദനിർദേശങ്ങളുചെ ലംഘനമാണിതെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്‌റാം രമേശ് പറഞ്ഞു.

കഴിഞ്ഞദിവസം ശിവമോഗയിൽ നടന്ന ഹിന്ദു ജാഗരൺ വിദേകൈയുടെ സമ്മേളനത്തിൽ സംസാരിക്കവെയാണ് മലേഗാവ് സ്‌ഫോടനക്കേസിൽ പ്രതിചേർക്കപ്പെട്ട പ്രഗ്യാസിങ് വിദ്വേഷപ്രസംഗം നടത്തിയത്. ഹിന്ദുക്കൾക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളെ പ്രതിരോധിക്കാൻ അവർക്ക് അവകാശമുണ്ട്. അതിന് വീട്ടിൽ പച്ചക്കറികൾ മുറിക്കാൻ ഉപയോഗിക്കുന്ന കത്തിയെങ്കിലും സൂക്ഷിക്കേണ്ടതുണ്ടെന്നുമുൾപ്പെടെയുള്ള പരാമർശങ്ങളാണ് അവർ നടത്തിയത്. ഭോപ്പാലിൽനിന്നാണ് പ്രഗ്യാസിങ് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

   

Police case against BJP’s Pragya Thakur for ‘keep your knives sharp’ advice to Hindus


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.