
ദമാം: ചരക്കു ലോഡുകൾക്കകത്ത് മദ്യവും മദ്യനിർമാണത്തിനുള്ള അസംസ്കൃത പദാർഥങ്ങളും പിടികൂടി. ദമാം കിംഗ് അബ്ദുൽ അസീസ് തുറമുഖം വഴി ഇവ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തുകയായിരുന്നു. ഇവ സ്വീകരിക്കാനെത്തിയവരെ പിടികൂടുകയും ചെയ്തിട്ടുണ്ട്.
മദ്യനിർമാണത്തിന് ഉപയോഗിക്കുന്ന അസംസ്കൃത ദ്രാവകങ്ങൾ ഉൾപ്പെടെയുള്ളവയാണ് എത്തിയിരുന്നത്. ചരക്കു ലോഡുകൾക്കകത്ത് ഒളിപ്പിച്ചാണ് മദ്യനിർമാണത്തിനുള്ള പദാർഥങ്ങൾ കടത്താൻ ശ്രമിച്ചത്. നിരോധിത വസ്തുക്കൾ സഊദിയിൽ സ്വീകരിച്ചവരെ അറസ്റ്റ് ചെയ്ത് ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയതായി സഊദി കസ്റ്റംസ് അറിയിച്ചു.