2021 December 01 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

പിടിച്ചെടുത്തത് മില്യണ്‍കണക്കിന് പണവും ബിറ്റ്‌കോയിനും, കൂടെ മയക്കുമരുന്നും തോക്കുകളും- ഡാര്‍ക്ക് വെബ് സ്റ്റിങ്ങിലൂടെ ആഗോളതലത്തില്‍ 150 പേരെ പിടികൂടി

 

ഓണ്‍ലൈനിലൂടെ അനധികൃത വില്‍പനയിലും വാങ്ങലിലും ഏര്‍പ്പെട്ട 150 പേരെ പിടികൂടി. ആഗോളതലത്തില്‍ നടത്തിയ ‘ഡാര്‍ക്ക്ഹണ്ടോര്‍’ ഓപ്പറേഷനിലൂടെയാണ് നിരവധി പേരെ വലയിലാക്കിയതെന്ന് യൂറോപോള്‍ വ്യക്തമാക്കി.

ഇവരില്‍ നിന്നായി മില്യണ്‍ കണക്കിന് പണവും ബിറ്റ്‌കോയിനുകളും പിടിച്ചെടുത്തിട്ടുണ്ട്. കൂടെ മയക്കുമരുന്നും തോക്കുകളും. യൂറോപ്യന്‍ യൂനിയന്‍ പൊലിസ് ഏജന്‍സിയായ യൂറോപോളാണ് ഓപ്പറേഷന് നേതൃത്വം നല്‍കിയത്.

ലോകത്തെ ഏറ്റവും വലിയ ഡാര്‍ക്ക് വെബ് മാര്‍ക്കറ്റ്‌പ്ലേസിനെ ജര്‍മന്‍ പൊലിസ് തുരത്തിയിരുന്നു. ഓസ്‌ട്രേലിയന്‍ പൗരനായിരുന്നു ഇതിനു പിന്നില്‍. മയക്കുമരുന്ന് വില്‍പനയ്ക്ക് പുറമെ, ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളുടെ തട്ടിപ്പും മാല്‍വെയര്‍ ആക്രമണവും ഇവര്‍ നടത്തിയിരുന്നു.

ഒസ്‌ട്രേലിയ, ബള്‍ഗേറിയ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, നെതര്‍ലാന്റ്‌സ്, സ്വിറ്റ്‌സര്‍ലാന്റ്‌സ്, യു.കെ, യു.എസ് എന്നീ രാജ്യങ്ങളിലായി അതാത് അന്വേഷണ ഏജന്‍സികളുമായി സഹകരിച്ചാണ് ‘ഡാര്‍ക്ക്ഹണ്ടോര്‍’ ഓപ്പറേഷന്‍ നടത്തിയത്.

65 പേരും യു.എസില്‍ നിന്നാണ് അറസ്റ്റിലായത്. 47 പേര്‍ ജര്‍മനിയില്‍ നിന്നും 24 പേര്‍, യു.കെയില്‍ നിന്നും ഇറ്റലിയില്‍ നിന്നും നെതര്‍ലാന്റ്‌സില്‍ നിന്നും നാലു വീതം പേരും പിടിയിലായി.

ഇവരുടെ കൈകളില്‍ നിന്ന് പണമായി മാത്രം 26.7 മില്യണ്‍ യൂറോ (31 മില്യണ്‍ ഡോളര്‍) കണ്ടുകെട്ടി. 45 ഗണ്ണുകളും 234 കിലോഗ്രാം മയക്കുമരുന്നും പിടിച്ചെടുത്തിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.