
അടവെച്ചുയരുന്ന പക്ഷി
കുഞ്ഞിന്റെ കൂടെ വൃക്ഷകൂടത്തില്
കൂട് കൂട്ടാനും, തണലേകാനും
കാന്തികിരണം കണ്ട് മുളപൊട്ടി
ഉയരുന്ന പച്ചില തൈതുമ്പിന്
തളിര്‍ക്കാനും, ഉലയാനും
തളിര്‍ക്കുന്ന പച്ചിലവള്ളികളെയും
വിരിയുന്ന പുഷ്പ കാന്തികളെയും
അടരുന്ന സ്വാദേറും
കായ്മണികളെയും
താരാട്ട്പാടിയൂട്ടാനും
ഊഴം നോക്കുന്ന വെയിലിനും
തക്കം പാര്‍ക്കുന്ന മഴക്കും
താളം തെറ്റുന്ന മഞ്ഞിനും
ആഥിതേയം വഹിക്കാനും
സ്വാഗതമോതാനും
ഇരുളിന്റെ മറവിലിരുന്ന്
അമ്മാനമാടുന്ന കാറ്റിനും
കഥകേള്‍ക്കാനും
വിശേഷം ചൊല്ലാനും
കാത്തിരിക്കാനും
കൂടെ കിടക്കാനുമുള്ള
കൂടെ പിറപ്പാണ് പ്രകൃതി