വാരണസി: അര്‍ധരാത്രിയില്‍ വാരണസിയില്‍ പരിശോധനയ്ക്കിറങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പമാണ് മോദി വാരാണസിയിലും ബനാറസ് റെയില്‍വേ സ്‌റ്റേഷനിലെയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാനെത്തിയത്.
സന്ദര്‍ശനത്തിന്റെ ചിത്രങ്ങള്‍ പ്രധാനമന്ത്രി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.
Inspecting key development works in Kashi. It is our endeavour to create best possible infrastructure for this sacred city. pic.twitter.com/Nw3JLnum3m
— Narendra Modi (@narendramodi) December 13, 2021
അര്‍ധരാത്രിയില്‍ ക്ഷേത്ര പരിസരത്ത് കാല്‍നടയായി യാത്ര ചെയ്യുന്നതും നവീകരിച്ച റെയില്‍വേ സ്റ്റഷന്‍ സന്ദര്‍ശിക്കുന്നതിന്റേയും ചിത്രങ്ങളാണ് മോദി പങ്കുവെച്ചത്. ഈ പവിത്രമായ നഗരത്തില്‍ ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനാണ് തന്റെ പരിശ്രമമെന്ന് പറഞ്ഞുകൊണ്ടായിരുന്നു പ്രധാനമന്ത്രി ചിത്രങ്ങള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.
Comments are closed for this post.