2020 December 04 Friday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

പ്രധാനമന്ത്രിയുടെ പരിഷ്‌കരണങ്ങള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ അതിവേഗവികസനത്തിന് വഴിയൊരുക്കും; മുകേഷ് അംബാനി

ഗാന്ധിനഗര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴില്‍ നടപ്പാക്കുന്ന ഉറച്ച പരിഷ്‌കരണങ്ങള്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ അതിവേഗ വികസനത്തിന് വഴിയൊരുക്കുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അംബാനി. പണ്ഡിറ്റ് ദീന്‍ദയാല്‍ പെട്രോളിയം യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥികളുടെ ബിരുദദാന ചടങ്ങില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കുകയായിരുന്നു അംബാനി.

അത്യുത്സാഹപരവും ഊര്‍ജസ്വലവുമായ നേതൃത്വത്തിന്റെ നടപടികള്‍ ലോകത്തെ പുതിയ ഇന്ത്യയിലേക്ക് ശ്രദ്ധിപ്പിക്കാനും ആകര്‍ഷിക്കാനുമായെന്നും അംബാനി പറഞ്ഞു. വരും വര്‍ഷങ്ങളില്‍ ഇന്ത്യയുടെ ദ്രുതഗതിയിലുള്ള മുന്നേറ്റത്തിന് ഇപ്പോഴത്തെ നടപടികള്‍ കാരണമാവുമെന്ന് തനിക്കുറപ്പുണ്ടെന്നും അംബാനി പറഞ്ഞു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.