2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

വലിയ ബോര്‍ഡല്ല, ലോഗോ വെക്കണമെന്നാണ് ആവശ്യപ്പെടുന്നത്; ‘ലൈഫില്‍’ ബ്രാന്‍ഡിങ് വേണമെന്നുറച്ച് കേന്ദ്രം

വലിയ ബോര്‍ഡല്ല, ലോഗോ വെക്കണമെന്നാണ് ആവശ്യപ്പെടുന്നത്; ‘ലൈഫില്‍’ ബ്രാന്‍ഡിങ് വേണമെന്നുറച്ച് കേന്ദ്രം

തിരുവനന്തപുരം: ലൈഫ് പദ്ധതിയില്‍ നിര്‍മിച്ച വീടുകള്‍ക്ക് ബ്രാന്‍ഡിങ് നിര്‍ബന്ധമെന്ന് ആവര്‍ത്തിച്ച് കേന്ദ്രം. ഒരു ലോഗോ വെക്കണമെന്ന് മാത്രമാണ് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം. വീടുകള്‍ക്ക് പുറത്ത് വലിയ ബോര്‍ഡ് വെക്കണമെന്നല്ലെന്നും കേന്ദ്ര നഗരകാര്യനിര്‍മാണ മന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞു. വീട്ടുടമകള്‍ക്ക് പരാതിയില്ലെന്നും കേരളത്തിന്റെ ആരോപണം രാഷ്ട്രീയ പ്രേരിതമെന്നും ഹര്‍ദീപ് സിങ് പുരി പറഞ്ഞു.

ലോഗോ വെക്കുന്നതില്‍ എന്താണ് പ്രശ്‌നം? പി.എം.എ.വൈ. ലോഗോ വെച്ചാല്‍ മാത്രം മതി. ഇഷ്ടമുള്ള എവിടെ വേണമെങ്കിലും വെക്കാം.- അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി ആവാസ് യോജനയില്‍ അനുവദിക്കുന്ന സഹായധനവും ലൈഫില്‍ ചെലവഴിക്കുന്നതിനാല്‍ പി.എം.എ.വൈ. പദ്ധതിയുടെ ലോഗോയും പേരും ലൈഫ് വീടുകളില്‍ പതിക്കണമെന്നായിരുന്നു കേന്ദ്ര നിര്‍ദേശം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.