മലപ്പുറം • മുസ്‌ലിം ലീഗിന്റെ ആക്ടിങ് ജനറൽ സെക്രട്ടറിയായി തിളങ്ങിയ അഡ്വ. പി.എം.എ സലാം സംസ്ഥാന ജന. സെക്രട്ടറിയായി തിരിച്ചെത്തുന്നത് പ്രവർത്തന മികവോടെ. 2021ൽ നിയമസഭ തെരഞ്ഞെടുപ്പ് സമയത്താണ് സലാം ആക്ടിങ് ജന.സെക്രട്ടറിയായത്. ജനറൽ സെക്രട്ടറിയായിരുന്ന കെ.പി.എ മജീദ് തിരൂരങ്ങാടി മണ്ഡലത്തിൽ സ്ഥാനാർഥിയായതോടെയാണ് തിരൂരങ്ങാടി സ്വദേശി പി.എം.എ സലാം താൽക്കാലിക ചുമതല ഏറ്റെടുക്കുന്നത്.
.
പാർട്ടി സംവിധാനം മികച്ച രീതിയിൽ ചലിപ്പിച്ചതാണ് സലാമിനെ ഈ സ്ഥാനത്ത് തുടരാൻ പ്രാപ്തനാക്കിയത്. ഏത് വിഷയത്തിലും പാർട്ടി നിലപാട് വ്യക്തമാക്കുന്നതിൽ സെക്രട്ടറി ഉറച്ച നിലപാട് സ്വീകരിച്ചിരുന്നു. വിദേശത്തായിരുന്ന സമയത്ത് കെ.എം.സി.സി രൂപീകരണത്തിൽ മുഖ്യ പങ്കാളിയായിരുന്നു സലാം. ഐ.എൻ.എല്ലിൽ ചേർന്ന് കോഴിക്കോട്ടുനിന്ന് മത്സരിച്ച് 2006 മുതൽ 2011 വരെ നിയമസഭാ സമാജികനായി.
മുസ്‌ലിം ലീഗിനെ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത മനസിലാക്കിയ സലാം 2011ൽ ലീഗിൽ മടങ്ങിയെത്തി. സംസ്ഥാന പ്രവർത്തക സമിതി അംഗമായി. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മുസ്‌ലിംലീഗ് സ്ഥാനാർഥികളുടെ പ്രചാരണത്തിന് വിജയകരമായി നേതൃത്വം നൽകാനും സലാമിന് സാധിച്ചു.
തിരൂരങ്ങാടി പീച്ചിമണ്ണിൽ മുഹമ്മദ് ഹാജി-പാത്തുമ്മ ഹജ്ജുമ്മ ദമ്പതികളുടെ മകനാണ്. തിരൂരങ്ങാടി ഗവ. ഹൈസ്‌കൂൾ, കോഴിക്കോട് ആർട്‌സ് കോളജ്, ഫാറൂഖ് കോളജ്, കോഴിക്കോട് ഗവ. ലോ കോളജ് എന്നിവിടങ്ങളിലാണ് പഠനം
Comments are closed for this post.