പാര്‍ട്ടിയുടെ പ്രസക്തി നഷ്ടപ്പെട്ടെന്ന് പ്രതികരണം
കോഴിക്കോട്: കെ.പ.ിസി.സി മുന്‍ ജനറല്‍ സെക്രട്ടറി പി.എം സുരേഷ് ബാബു കോണ്‍ഗ്രസ് പാര്‍ട്ടി വിടുന്നു. കോണ്‍ഗ്രസിന്റെ പ്രസക്തി നഷ്ടപ്പെട്ടെന്നും ദേശീയ തലത്തില്‍ പോലും നേതൃത്വം ഇല്ലാതായെന്നും സുരേഷ്ബാബു പറഞ്ഞു. കോണ്‍ഗ്രസുമായി മാനസികമായി അകന്നുവെന്നും പാര്‍ട്ടിയില്‍ ഉറച്ചു നില്‍ക്കാന്‍ പാര്‍ട്ടിയുടെ ആശയമോ നേതൃത്വമോ പ്രസക്തമല്ലെന്നും തെരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടിവിടാന്‍ തീരുമാനിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് വിട്ട് മറ്റു പാര്‍ട്ടിയിലേക്ക് പോകാം എന്ന് തോന്നിത്തുടങ്ങിയെന്നും കോണ്‍ഗ്രസ് നേതാക്കളൊഴിച്ച് എല്ലാവരും നിരന്തരം വിളിക്കുകയും കാണുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Comments are closed for this post.