2020 December 01 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

‘ഇന്ത്യന്‍ പ്രദേശം ചൈനയുടെ ഭാഗമായതെങ്ങനെ? രാജ്യത്തിന് എങ്ങനെ 20 സൈനികരെ നഷ്ടമായി?’ പ്രധാനമന്ത്രി വ്യക്തമാക്കണമെന്ന് സോണിയാ ഗാന്ധി

 

ന്യൂഡല്‍ഹി: ചൈനീസ് അതിക്രത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. രാജ്യത്തിന് എങ്ങനെ 20 സൈനികരെ നഷ്ടമായതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കണമെന്ന് സോണിയ ഗാന്ധി പറഞ്ഞു. എങ്ങനെയാണ് ഇന്ത്യന്‍ അധിനിവേശപ്രദേശം ചൈനയുടെ ഭാഗമായതെന്ന് മോദി വിശദീകരിക്കണമെന്നും സോണിയ ഗാന്ധി ആവശ്യപ്പെട്ടു.

‘ഇന്ത്യന്‍ അധീനതയിലുള്ള സ്ഥലം ചൈന കൈവശപ്പെടുത്തിയത് എങ്ങനെയാണ്? 20സൈനികര്‍ വീരമൃത്യു വരിച്ചതെന്തിന്? എത്രസൈനികര്‍ക്ക് പരുക്കേറ്റിട്ടുണ്ട്? എത്ര സൈനികരെ കണാതായിട്ടുണ്ട്?’- സോണിയ ഗാന്ധി ചോദിച്ചു. കോണ്‍ഗ്രസ് രാജ്യത്തിനും സൈന്യത്തിനും ഒപ്പമാണ്. വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നതായും സോണിയ ഗാന്ധി പറഞ്ഞു. 20 ജവാന്‍മാരുടെ വീരത്യാഗം രാജ്യത്തിന്റെ മന:സാക്ഷിയെ ഇളക്കിമറിച്ചു. ഈ വേദനയെ അതിജീവിക്കാനുള്ള കരുത്ത് ഇവരുടെ കുടംബങ്ങള്‍ക്ക് ഉണ്ടാകട്ടെയെന്നും സോണിയ പറഞ്ഞു.


 

 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.