2021 April 15 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

‘പാവങ്ങള്‍ക്ക് പണം നല്‍കൂ’: തൊഴിലാളികള്‍ ജീവിതത്തില്‍ ഏറ്റവും ദുരിതം അനുഭവിക്കുന്ന സമയം; അവരുടെ കയ്യില്‍ നേരിട്ട് പണം എത്തിക്കേണ്ട ഘട്ടമാണിത്- രാഹുല്‍ ഗാന്ധി

 

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് അപര്യാപ്തമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കൊവിഡും ലോക്ക്ഡൗണും കാരണം മോശം അവസ്ഥയിലായ പാവങ്ങളെ അടിയന്തരമായി സഹായിച്ചില്ലെങ്കില്‍ വലിയ ദുരന്തത്തിലേക്ക് ചെന്നെത്തുമെന്ന് രാഹുല്‍ ഗാന്ധി മുന്നറിയിപ്പു നല്‍കി.

തൊഴിലാളികള്‍ ജീവിതത്തില്‍ ഏറ്റവും ദുരിതം അനുഭവിക്കുന്ന സമയമാണിത്. ആയിരക്കണക്കിന് കുടിയേറ്റത്തൊഴിലാളികള്‍ നടന്നുകൊണ്ടിരിക്കുന്നു. തൊഴിലാളികളുടെയും പാവങ്ങളുടെയും കയ്യില്‍ നേരിട്ട് പണം എത്തിക്കേണ്ട സമയമാണിതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

സൂം വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസ് അവതരിപ്പിച്ച, പാവങ്ങള്‍ക്ക് വര്‍ഷത്തില്‍ 72,000 രൂപ ഉറപ്പാക്കുന്ന ന്യായ് പദ്ധതിക്ക് സമാനമായ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

‘കുട്ടികള്‍ക്ക് അമ്മ ഭക്ഷണം നല്‍കുന്നതു പോലെ, പാവങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ പണം ഇട്ടുനല്‍കണം. അങ്ങനെ ചെയ്തില്ലെങ്കില്‍ നമ്മള്‍ ദുരന്തത്തില്‍ ചെന്നെത്തും’- രാഹുല്‍ ഗാന്ധി പറഞ്ഞു. പാവങ്ങളുടെ അക്കൗണ്ടില്‍ പണം എത്തിക്കേണ്ടത് അത്യാവശ്യമാണെന്നും രാഹുല്‍ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.