2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

‘സാധാരണക്കാര്‍ കൊല്ലപ്പെടുന്നത് ആശങ്കയുണ്ടാക്കുന്നു’; ഗാസ ആശുപത്രി ആക്രമണത്തില്‍ അനുശോചിച്ച് മോദി

പ്രധാനമന്ത്രിക്ക് നേരെ ചാവേറാക്രമണം ഉണ്ടാകുമെന്ന്

‘സാധാരണക്കാര്‍ കൊല്ലപ്പെടുന്നത് ആശങ്കയുണ്ടാക്കുന്നു’; ഗാസ ആശുപത്രി ആക്രമണത്തില്‍ അനുശോചിച്ച് മോദി

ന്യൂഡല്‍ഹി: ഗാസയില്‍ അഭയാര്‍ഥി ക്യാംപായി പ്രവര്‍ത്തിച്ച ആശുപത്രിക്ക് നേരെ ഇസ്‌റാഈല്‍ ആക്രമണത്തില്‍ 500 ലേറെപ്പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഗാസ അല്‍ അഹ്‌ലി ആശുപത്രിയില്‍ ദാരുണമായി ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട സംഭവം ഞെട്ടലുണ്ടാക്കിയെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു. സംഘര്‍ഷത്തില്‍ സാധാരണക്കാര്‍ കൊല്ലപ്പെടുന്നത് വലിയ ആശങ്കയുണ്ടാക്കുന്നുവെന്നും ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചവരെ വെളിച്ചത്തുകൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

”ഗാസയിലെ അല്‍അഹ്‌ലി ആശുപത്രിയിലുണ്ടായ ദാരുണമായ സംഭവത്തില്‍ ഞെട്ടലുണ്ടായി. ഇരകളുടെ കുടുംബങ്ങളെ ഹൃദയപൂര്‍വം അനുശോചനം അറിയിക്കുന്നു. പരുക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കാന്‍ പ്രാര്‍ഥിക്കുന്നു. നടന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷത്തില്‍ സാധാരണക്കാര്‍ കൊല്ലപ്പെടുന്നത് ഗൗരവമേറിയതും ആശങ്കാജനകവുമാണ്. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ വെളിച്ചത്തു കൊണ്ടുവരണം”- എക്‌സ് (ട്വിറ്റര്‍) പ്ലാറ്റ്‌ഫോമില്‍ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു.

മധ്യ ഗസ്സയിലെ അല്‍ അഹ്‌ലി അറബ് ആശുപത്രിയില്‍ കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെ ആക്രമണം നടന്നത്. സംഭവത്തില്‍ 500ലധികം പേര്‍ കൊല്ലപ്പെട്ടതായും നിരവധിപേര്‍ കെട്ടിടങ്ങള്‍ക്കടിയില്‍ കുടുങ്ങി കിടക്കുന്നതായും ഗസ്സ ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു. അഭയാര്‍ഥികള്‍ തങ്ങിയ ആശുപത്രിയിലായിരുന്നു ആക്രമണം ഉണ്ടായത്. ചുരുങ്ങിയത് 4000 അഭയാര്‍ത്ഥികള്‍ എങ്കിലും ആശുപത്രിയില്‍ ഉണ്ടായിരുന്നുവെന്ന് രക്ഷപ്പെട്ട ഡോക്ടര്‍ ബിബിസിയോട് പ്രതികരിച്ചത്. ആശുപത്രി ഏതാണ്ട് പൂര്‍ണ്ണമായി തകര്‍ന്ന നിലയിലാണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.