2022 January 29 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

പ്രധാനമന്ത്രിയുടെ ആഫ്രിക്കന്‍ പര്യടനത്തിന് തുടക്കം

ന്യൂഡല്‍ഹി: അഞ്ചു ദിവസത്തെ ആഫ്രിക്ക സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പുലര്‍ച്ചെ യാത്രതിരിച്ചു. മൊസാംബിക്, ദക്ഷിണാഫ്രിക്ക, കെനിയ, ടാന്‍സാനിയ എന്നീ രാജ്യങ്ങള്‍ അദ്ദേഹം സന്ദര്‍ശിക്കും.

ആഫ്രിക്കന്‍ വന്‍കരയില്‍ മോദി നടത്തുന്ന ആദ്യസന്ദര്‍ശനമാണിത്. ഇന്ത്യ – ആഫ്രിക്ക ബന്ധം മെച്ചപ്പെടുത്തുകയാണ് തന്റെ സന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്ന് യാത്ര പുറപ്പെടും മുമ്പ് അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.

മൊസംബിക് ആണ് അദ്ദേഹം ആദ്യം സന്ദര്‍ശിക്കുക. അതിനു ശേഷം വൈകുന്നേരം അദ്ദേഹം ദക്ഷിണാഫ്രിക്കയിലേക്ക് തിരിക്കും. പ്രിട്ടോറിയ, ജൊഹന്നാസ്ബര്‍ഗ്, ഡന്‍ബന്‍ എന്നിവിടങ്ങളില്‍ നടക്കുന്ന ചടങ്ങുകളില്‍ അദ്ദേഹം പങ്കെടുക്കും. പിന്നീട് ശനിയാഴ്ച്ച ടാന്‍സാനിയയിലേക്കും തുടര്‍ന്ന് കെനിയയിലേക്കും പോകും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.