2023 October 02 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഈജിപ്തിന്റെ പരമോന്നത ബഹുമതിയായ ‘ ഓര്‍ഡര്‍ ഓഫ് ദി നൈല്‍’ ഏറ്റുവാങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി

ഈജിപ്തിന്റെ പരമോന്നത ബഹുമതിയായ ‘ ഓര്‍ഡര്‍ ഓഫ് ദി നൈല്‍’ ഏറ്റുവാങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി: ഈജിപ്തിന്റെ പരമോന്നത ബഹുമതിയായ ‘ഓഡര്‍ ഓഫ് ദ നൈല്‍’ (Order Of The Nile) ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് എല്‍സിസി പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് സമ്മാനിച്ചു. മോദിയുടെ ഈജിപ്ത് സന്ദര്‍ശനവേളയിലായിലാണ് ബഹുമതി കൈമാറിയത്.

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഈജിപ്തിലെത്തിയ മോദി ചരിത്ര പ്രസിദ്ധമായ അല്‍–ഹക്കിം പള്ളിയിലും കയ്‌റോയിലെ ഹീലിയോപോളിസ് കോമണ്‍വെല്‍ത്ത് യുദ്ധ ശ്മശാനത്തിലും സന്ദര്‍ശനം നടത്തി. യുദ്ധ ശ്മശാനത്തില്‍ എത്തിയ മോദി, ഒന്നാം ലോക മഹായുദ്ധത്തില്‍ ജീവന്‍ വെടിഞ്ഞ ഇന്ത്യന്‍ സൈനികര്‍ക്ക് ആദരാജ്ഞലി അര്‍പ്പിച്ചു.

26 കൊല്ലത്തിനിടെ ഈജിപ്തിലേക്ക് ഉഭയകക്ഷി സന്ദര്‍ശനത്തിനെത്തുന്ന ആദ്യഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി. അബ്ദുല്‍ ഫത്താഹ് എല്‍സിസിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി ഈജിപ്ത് സന്ദര്‍ശനത്തിനെത്തിയത്. നേരത്തെ ജനുവരിയില്‍ പ്രസിഡന്റ് സീസി ഇന്ത്യ സന്ദര്‍ശിച്ചിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.