
ലഖ്നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പിക്കുമെതിരെ ആഞ്ഞടിച്ച് ബി.എസ്.പി നേതാവ് മായാവതി. നരേന്ദ്ര മോദിയുടെ സര്‍ക്കാര്‍ മുങ്ങുന്ന കപ്പലാണെന്നും ആര്.എസ്.എസ് പോലും അദ്ദേഹത്തെ കൈവിട്ടുവെന്നതാണ് അതിന്റെ തെളിവെന്നും മായാവതി പറഞ്ഞു.
ഭരണഘടനയുടെ സത്ത അറിഞ്ഞ് പ്രവര്‍ത്തിക്കുന്ന ശുദ്ധനായ പ്രധാനമന്ത്രിയെ രാജ്യത്തിന് ആവശ്യമുണ്ടെന്നും മായാവതി ട്വിറ്ററിലൂടെ പറഞ്ഞു.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മോദിയും മായാവതിയും തമ്മില്‍ കടുത്ത വിമര്‍ശനങ്ങളാണ് നടക്കുന്നത്. ഭാര്യയെ ഉപേക്ഷിച്ച മോദിയെ കാണുമ്പോള്‍ രാജ്യത്തെ സ്ത്രീകള്‍ക്ക് പേടിയാണെന്ന് മായാവതി പറഞ്ഞിരുന്നു.