ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍.സി.പി) നേതാവ് ശരത് പവാറും തമ്മില്‍ കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച 50 മിനിറ്റ് നേരം നീണ്ടുനിന്നു.
‘രാജ്യസഭാ എം.പി ശരത് പവാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മകൂടിക്കാഴ്ച നടത്തി’- ഇരുവരുടെയും ചിത്രം പങ്കുവച്ച് കൊണ്ട് പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു.
എന്നാല്‍, ഇരുവരും തമ്മില്‍ എന്തുകാര്യമാണ് ചര്‍ച്ചയായതെന്ന് വ്യക്തമല്ല. കൂടിക്കാഴ്ചയ്ക്കു പിന്നിലെ രാഷ്ട്രീയനീക്കവും വ്യക്തമല്ല.
Comments are closed for this post.