റോം: ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ റോമിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്രാന്‍സിസ് മാര്‍പാപ്പയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് വത്തിക്കാനിലെത്തി. അപ്പോസ്തലിക് പാലസില്‍ വെച്ചാണ് മോദി പോപ്പിനെ കാണുക. കൊവിഡ് 19 അടക്കം ആഗോള വിഷയങ്ങള്‍ മാര്‍പാപ്പയുമായി പ്രധാനമന്ത്രി ചര്‍ച്ച ചെയ്യും.
ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ ദരാഗിയുടെ ക്ഷണപ്രകാരമാണ് മോദി ഇറ്റലിയിലെത്തിയത്. ലോകം നേരിടുന്ന കാലാവസ്ഥാവ്യതിയാനം, സാമ്പത്തിക പ്രതിസന്ധി എന്നിവയാണ് ജി 20 സമ്മേളനത്തില്‍ പ്രധാനമായും ചര്‍ച്ച ചെയ്യുക. റോമില്‍നിന്ന് ബ്രിട്ടനിലേക്കു പോകുന്ന മോദി ഗ്ലാസ്‌ഗോയില്‍ നടക്കുന്ന കോപ്പ്-26 സമ്മേളനത്തിലും പങ്കെടുക്കും.
ഇന്നലെ യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ചാള്‍സ് മൈക്കല്‍, യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ഉര്‍സുല വോന്‍ എന്നിവരുമായി മോദി കൂടിക്കാഴ്ച നടത്തി. റോമില്‍ മഹാത്മാഗാന്ധിയുടെ പ്രതിമയില്‍ അദ്ദേഹം പുഷ്പാര്‍ച്ചന നടത്തുകയും ചെയ്തു.
Comments are closed for this post.