ധാക്ക: ഇന്ന് മഹാകാളിയെ പ്രാര്‍ഥിക്കാന്‍ അവസരം ലഭിച്ചുവെന്നും മനുഷ്യകുലത്തെ കൊവിഡ് മുക്തമാക്കാന്‍ ദേവിയോട് പ്രാര്‍ഥിച്ചുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഈശ്വരിപൂറിലെ ജെഷോരേശ്വരി കാളി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
‘മഹാകാളിക്ക് എന്റെ പ്രാര്‍ത്ഥനകള്‍ അര്‍പ്പിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായിരുന്നു. കൊവിഡ് മഹാമാരിയില്‍ നിന്ന് ലോകം ഉടന്‍ മോചിപ്പിക്കപ്പെടണമെന്ന് ഞാന്‍ ദേവിയോട് പ്രാര്‍ത്ഥിക്കുന്നു,’ സന്ദര്‍ശനത്തിന് ശേഷം മോദി പറഞ്ഞു.
#WATCH “Today, I got the opportunity to offer prayers before Maa Kali…I prayed to her to free the human race from COVID19,” says Prime Minister Narendra Modi at Jeshoreshwari Kali Temple in Bangladesh pic.twitter.com/Jxz8v425xQ
— ANI (@ANI) March 27, 2021
അതേസമയം, രാജ്യത്തെ കൊവിഡ് കേസുകളില്‍ വന്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അരലക്ഷത്തിലധികം കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.
Comments are closed for this post.