
ന്യൂഡല്‍ഹി: രാജ്യത്തിന്റെ 73ാമത് റിപ്പബ്ലിക് ദിനാഘോഷ പരിപാടിക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയത് ഉത്തരാഖണ്ഡുകാരുടെ പരമ്പരാഗത തൊപ്പിയും മണിപ്പൂരി ഷാളും ധരിച്ച്.
പരമ്പരാഗത മണിപ്പൂരി ഷാള്‍ പ്രധാനമന്ത്രി പലപ്പോഴായി ധരിക്കാറുള്ളതാണ്. കൈകൊണ്ട് നെയ്ത സ്കാര്‍ഫ് മണിപ്പൂരിലെ മെതേയ് ഗോത്രത്തിന്റെ പാരമ്പര്യത്തില്‍പ്പെട്ടതാണ്. ഉത്തരാഖണ്ഡിലെ ഔദ്യോഗിക പുഷ്പമായ ബ്രഹ്മകമല്‍ ആലേഖനം ചെയ്ത തൊപ്പി തന്നെയാണ് പ്രതിരോധ സഹമന്ത്രി അജയ് ഭട്ടും ധരിച്ചിരുന്നത്.
ഉത്തരഖാണ്ഡും മണിപ്പൂരും അടുത്ത മാസം തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളാണ് എന്നതാണ് പ്രധാനമന്ത്രിയുടെ വേഷത്തിലെ രാഷ്ട്രീയം.
അതേസമയം, തങ്ങളുടെ സംസ്കാരത്തേയും പാരമ്പര്യത്തേയും ലോകജനതയ്ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചതിന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമിയും മണിപ്പൂര്‍ മന്ത്രി ബിസ്വജിത്ത് സിങും പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ചു.