ഐക്യത്തിന്റെ മന്ത്രമാണ് ഇന്ത്യക്ക് മഹത്വം കൈവരിക്കാനുള്ള ഏക മാര്‍ഗമെന്ന് നരേന്ദ്ര മോദി
ന്യൂഡല്‍ഹി: രാജ്യത്ത് ഭിന്നതകള്‍ വിതയ്ക്കാനും ഭിന്നിപ്പുണ്ടാക്കാനുമുള്ള ശ്രമങ്ങള്‍ക്കെതിരേ മുന്നറിയിപ്പ് നല്‍കിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, അത്തരം ശ്രമങ്ങള്‍ വിജയിക്കില്ലെന്ന് അഭിപ്രായപ്പെട്ടു. ഡല്‍ഹി കന്റോണ്‍മെന്റിലെ കരിയപ്പ ഗ്രൗണ്ടില്‍ നാഷണല്‍ കേഡറ്റ് കോര്‍പ്‌സിന്റെ (എന്‍.സി.സി) റാലിയെ അഭിസംബോധന ചെയ്യവെ ഐക്യത്തിന്റെ മന്ത്രമാണ് ഇന്ത്യക്ക് മഹത്വം കൈവരിക്കാനുള്ള ഏക മാര്‍ഗമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ തകര്‍ക്കാന്‍ നിരവധി പ്രശ്‌നങ്ങള്‍ ഉന്നയിക്കപ്പെടുന്നു. ഭാരതമാതാവിന്റെ മക്കള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ വരെ. ഇത്തരം ശ്രമങ്ങള്‍ നടത്തിയാലും ഇന്ത്യയിലെ ജനങ്ങള്‍ക്കിടയില്‍ ഒരിക്കലും ഭിന്നത ഉണ്ടാകില്ല. ഐക്യത്തിന്റെ മന്ത്രമാണ് ആത്യന്തിക മറുമരുന്ന്. ഐക്യത്തിന്റെ മന്ത്രം ഒരു പ്രതിജ്ഞയാണ്, അതുപോലെ തന്നെ ഇന്ത്യയുടെ ശക്തിയുമാണ്. ഇതുവഴി മാത്രമേ ഇന്ത്യ മഹത്വം കൈവരിക്കുകയുള്ളൂ,- പ്രധാനമന്ത്രി പറഞ്ഞു. 2002ലെ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ബി.ബി.സി ഡോക്യുമെന്ററി വിവാദമായ പശ്ചാത്തലത്തിലായിരുന്നു പരാമര്‍ശം.
Comments are closed for this post.