ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എസ് പ്രസിഡന്റ് ജോ ബൈഡനും ഫോണിലൂടെ സംഭാഷണം നടത്തി. കൊവിഷീല്‍ഡ് വാക്‌സിന്‍ നിര്‍മാണത്തിനാവശ്യമായ അസംസ്‌കൃതവസ്തുക്കള്‍ ഇന്ത്യയിലേക്ക് അയക്കുമെന്ന് വാഗ്ദാനം ചെയ്തതിനു പിന്നാലെയാണ് ബൈഡനും മോദിയും ഫോണില്‍ സംസാരിച്ചത്.
ജോ ബൈഡനുമായി ഫലപ്രദമായ സംഭാഷണം നടത്തിയെന്ന് മോദി പിന്നീട് ട്വീറ്റ് ചെയ്തു. ഇരു രാജ്യങ്ങളിലെയും കൊവിഡ് സാഹചര്യം വിശദമായി ചര്‍ച്ചചെയ്തു. യു.എസ് ഇന്ത്യയ്ക്ക് നല്‍കുന്ന സഹായത്തില്‍ പ്രസിഡന്റ് ബൈഡന് നന്ദി അറിയിച്ചുവെന്നും മോദി ട്വീറ്റ് ചെയ്തു.
Comments are closed for this post.