തിരുവനന്തപുരം: മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ മാധ്യമങ്ങള്‍ക്കെതിരേ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി. എം.ആര്‍ഷോ.
‘ഒരു തെളിവിന്റെയും അടിസ്ഥാനമില്ലാതെയാണ് അഞ്ച് ദിവസം തന്നെ വേട്ടയാടുകയും പൊതുസമൂഹത്തിന് മുന്നില്‍ ഒരു സംഘടനയെ ഇല്ലായ്മ ചെയ്യാനുമുള്ള ശ്രമം നടത്തിയതെന്ന് അദ്ദേഹം ആരോപിച്ചു. മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ കൃത്യതയുള്ള അന്വേഷണം നടത്തണമെന്നും പി. എം.ആര്‍ഷോ ആവശ്യപ്പെട്ടു. ഇത് എസ്.എഫ്.ഐയെ തകര്‍ക്കാന്‍ വേണ്ടിയുള്ള നീക്കമാണ്. തെറ്റ് ബോധ്യപ്പെട്ടിട്ടും തിരുത്താന്‍ പല മാധ്യമങ്ങളും തയ്യാറായിട്ടില്ലെന്നും ആര്‍ഷോ കൊച്ചിയില്‍ വ്യക്തമാക്കി.
‘ഒരു തെളിവിന്റെയും അടിസ്ഥാനമില്ലാതെയാണ് അഞ്ച് ദിവസം വേട്ടയാടുകയും പൊതുസമൂഹത്തിന് മുന്നില്‍ ഒരു സംഘടനയെ ഇല്ലായ്മ ചെയ്യാനുമുള്ള ശ്രമം നടത്തിയത്. അഞ്ച് ദിവസത്തിനപ്പുറവും ഈ സംഭവം ആരോപിച്ച ആളുകളെ പുറത്തുകണ്ടിട്ടില്ല. കെ.എസ്.യുവിന്റെ സംസ്ഥാന പ്രസിഡന്റാണ് ആദ്യം പറഞ്ഞത്. പുള്ളി ‘പുള്ളി’യുടെ’ വഴിക്ക് പോയി. കള്ളത്തരം പറഞ്ഞ് ഒരു സംഘടനയെ നശിപ്പിക്കാനുള്ള ശ്രമം അവസാനിപ്പിക്കണമെന്നും ആര്‍ഷോ ആവശ്യപ്പെട്ടു.
Comments are closed for this post.