2023 September 24 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

പ്ലസ് ടു, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു: വിജയ ശതമാനം 82.95%, വി.എച്ച്.എസ്.ഇ 78.39%

plus two

പ്ലസ് ടു, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഈ വര്‍ഷത്തെ പ്ലസ് ടു,വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. പി.ആര്‍.ചേംബറില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. വിജയ ശതമാനം 82.95%, വി.എച്ച്.എസ്.ഇ 78.39എന്നാൽ ഇത്തവണ വിജയശതമാനം 0.92% കുറഞ്ഞു. സയൻസ് ഗ്രൂപ്പിൽ 87.31% വിജയം നേടി. ഹുമാനിട്ടീസ് – 71.93% വും കൊമേഴ്സ് – 82.75% വും വിജയം നേടി. സ‍ർക്കാർ സ്കൂൾ – 79.19% വിജയം സ്വന്തമാക്കി. എയ്ഡഡ് സ്കൂളുകൾ 86.31% വിജയവും ആൺ എയ്ഡഡ് സ്കൂളുകൾ – 82.70% വിജയവും സ്പെഷൽ സ്കൂളുകൾ 99.32% വിജയവും കരസ്ഥമാക്കി. 

33,915 കുട്ടികൾ എല്ലാ വിഷയങ്ങളും എ പ്ലസ് നേടി. 75.30% ശതമാനം കുട്ടികൾ ടെക്നിക്കൽ ഹയർ സെക്കന്ററി പരീക്ഷയിൽ വിജയിച്ചു. 98 വിദ്യാർത്ഥികൾക്ക് എല്ലാ വിജയങ്ങൾക്കും എ പ്ലസ് ലഭിച്ചു. കലാമണ്ഡലത്തിലെ വിജയശതമാനം- 89.06% ആണ്. രണ്ട് പേ‍ർക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. വിജയശതമാനം ഏറ്റവും കൂടുതൽ എറണാകുളം ജില്ലയിൽ. 87.55 ശതമാനമാണ് വിജയം. ഏറ്റവും കുറവ് പത്തനംതിട്ടയിലാണ്. 76.59 ശതമാനം. 77 സ്കൂളുകളിൽ പരീക്ഷ എഴുതിയ മുഴുവൻ വിദ്യാ‍ർത്ഥികളും വിജയിച്ചു. എട്ട് സ‍ർക്കാർ സ്കൂളുകളും 25 എയ്ഡഡ് സ്കൂളുകളും 12 സ്പെഷ്യൽ സ്കൂളുകളും നൂറ് ശതമാനം വിജയം നേടി. ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷയെഴുതിയ ജില്ല മലപ്പുറമാണ്. 60,380 പേരാണ് പരീക്ഷയെഴുതിയത്. കുറവ് വിദ്യാർത്ഥികൾ പരീക്ഷയെഴുതിയ ജില്ല വയനാടാണ്. ഏറ്റവും കൂടുതൽ, എല്ലാ വിജയങ്ങൾക്കും എ പ്ലസ് ലഭിച്ച ജില്ലയും മലപ്പുറമാണ്. 4597 പേർക്ക് മലപ്പുറം ജില്ലയിൽ മുഴുവൻ എ പ്ലസ് ലഭിച്ചു. പട്ടം സെന്റ് മേരീസ് സ്കൂളിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ പാസായി, 715 പേർ. 

പുനർ മൂല്യ നിർണയത്തിനുള്ള അപേക്ഷ മെയ് 31 ന് ഉള്ളിൽ നൽകണം. സേ പരീക്ഷയ്ക്കുള്ള അപേക്ഷ മെയ് 29 നുള്ളിലും നൽകണം. 78.39 ശതമാനമാണ് വിഎച്ച്എസ്ഇ പരീക്ഷാ വിജയം. 78.26 ശതമാനമായിരുന്നു കഴിഞ്ഞ വർഷത്തെ വിജയം. ഇത്തവണ 0.13 % വർദ്ധനവാണ് വിജയത്തിലുണ്ടായത്. ഏറ്റവും കൂടുതൽ പേർ വിജയിച്ചത് വയനാട് ജില്ലയിലാണ്. 83.63 ശതമാനം പേർ. കുറവ് വിജയശതമാനം പത്തനംതിട്ടയിലാണ്, 68.48 ശതമാനം. 20 സ്കൂളുകളിൽ നൂറ് മേനി വിജയം ലഭിച്ചു. 12 സർക്കാർ സ്കൂളുകളും എട്ട് എയ്ഡഡ് സ്കൂളുകളും മുഴുവൻ വിജയം സ്വന്തമാക്കി. 373 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. കഴിഞ്ഞ വർഷം ഇത് 187 ആയിരുന്നു.

പ്ലസ് വൺ പ്രവേശനത്തിന് ജൂൺ രണ്ട് മുതൽ ഒമ്പത് വരെ അപേക്ഷ നൽകാം. ട്രയല് അലോട്ട്മെൻ്റ് ജൂൺ 13ന് നടക്കും. ജൂൺ 19ന് ആദ്യ അലോട്ട്മെന്റും ജൂലൈ അഞ്ചിന് ക്ലാസും തുടങ്ങും. അപേക്ഷ ഓൺലൈനായി നൽകണം. സപ്ലിമെന്ററി അലോട്ട്മെന്റും ഉണ്ടാകും. ഓഗസ്റ്റ് നാലിന് പ്രവേശന നടപടി അവസാനിക്കും.നല്ല ഫലമാണ് പ്ലസ് ടുവിന്റേതെന്ന് പ്രഖ്യാപന ശേഷം മന്ത്രി പറഞ്ഞു. എല്ലാ കാലത്തും എല്ലാ വിഷയങ്ങൾക്കും നൂറ് ശതമാനം വിജയം ലഭിക്കില്ലെന്നും മന്ത്രി പറഞ്ഞു. 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.