തിരുവനന്തപുരം: പ്ലസ് വണ്‍ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനുശേഷമുള്ള വേക്കന്‍സി പ്രകാരം സ്‌കൂള്‍/കോമ്പിനേഷന്‍ ട്രാന്‍സ്ഫര്‍ അലോട്ട്മെന്റിനായി ലഭിച്ച 50,464 അപേക്ഷകളില്‍ കണ്‍ഫര്‍മേഷന്‍ പൂര്‍ത്തീകരിച്ച 49,800 അപേക്ഷകള്‍ അനുസരിച്ച് ട്രാന്‍സ്ഫര്‍ അലോട്ട്മെന്റ് റിസള്‍ട്ട് പ്രസിദ്ധീകരിച്ചു. മെറിറ്റ് വേക്കന്‍സിയൊടൊപ്പം മാനേജ്മെന്റ് ക്വാട്ടയിലെ ഒഴിവുള്ള സീറ്റുകളും അധികമായി അനുവദിച്ച 97 താല്‍ക്കാലിക ബാച്ചുകളിലെ സീറ്റുകളും ചേര്‍ത്താണിത്. ഇന്ന് രാവിലെപത്ത് മുതല്‍ പ്രവേശനം നടത്താം. കാന്‍ഡിഡേറ്റ് ലോഗിനിലെ “TRANSFER ALLOT RESULTS’ എന്ന ലിങ്കിലൂടെ റിസള്‍ട്ട് പരിശോധിക്കാനുള്ള സൗകര്യം അതത് സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ ചെയ്ത് ട്രാന്‍സ്ഫര്‍ അലോട്ട്‌മെന്റ് ലെറ്റര്‍ എടുത്ത് നല്‍കണം. മൂന്നാം സപ്ലിമെന്ററി അലോട്ട്മെന്റിനായി ട്രാന്‍സ്ഫറിനു ശേഷമുള്ള വേക്കന്‍സിയും വിശദ നിര്‍ദേശങ്ങളും നാളെ രാവിലെ 9ന് പ്രസിദ്ധീകരിക്കും.
Comments are closed for this post.