മലപ്പുറം: പ്ലസ് വണ്‍ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റില്‍ മൂന്നിലൊന്ന് അപേക്ഷകരും മലബാറിലെ ജില്ലകളില്‍. സംസ്ഥാനത്ത് ആകെ ലഭിച്ച 24,701 അപേക്ഷകളില്‍ 20,596 എണ്ണവും മലബാറിലെ ആറ് ജില്ലകളില്‍ നിന്നാണ്. മലപ്പുറം 9882, പാലക്കാട് 3959, കോഴിക്കോട് 3291, വയനാട് 339, കണ്ണൂര്‍ 1653, കാസര്‍കോട് 1472 അപേക്ഷകളുമാണ് ലഭിച്ചത്. കൂടുതല്‍ അപേക്ഷകള്‍ മലപ്പുറത്താണ്.
മുഖ്യഅലോട്ട്മെന്റിലും ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റിലും അവസരം ലഭിക്കാത്തവരും ഇതുവരെ അപേക്ഷിക്കാന്‍ കഴിയാത്തവരുമാണ് രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റില്‍ അപേക്ഷിച്ചത്. ആകെ അപേക്ഷിച്ച 24,701 പേരില്‍ 23,856 പേരും നേരത്തെ സീറ്റ് ലഭിക്കാത്തവരാണ്.
845 പേരാണ് ആദ്യമായി അപേക്ഷിക്കുന്നവര്‍. തിരുവനന്തപുരം 278,കൊല്ലം 560,പത്തനംതിട്ട 76,ആലപ്പുഴ 758,കോട്ടയം 320,ഇടുക്കി 239,എറണാകുളം 545,തൃശൂര്‍ 1331 എന്നിങ്ങനെയാണ് തെക്കന്‍ ജില്ലകളില്‍ നിന്ന് ലഭിച്ചത്. മറ്റു ജില്ലകളില്‍ ഒഴിഞ്ഞ് കിടക്കുന്ന മെറിറ്റ് സീറ്റുകളും കമ്മ്യൂണിറ്റി, സ്പോര്‍ട്സ് സീറ്റുകളും മെറിറ്റിലേക്ക് മാറ്റിയാലും മലബാറില്‍ നിരവധി പേര്‍ അവസരം ലഭിക്കാതെ പുറത്താകും.
Comments are closed for this post.