മലപ്പുറം • സംസ്ഥാനത്തെ മൂന്നു ജില്ലകളിൽ പ്ലസ്‌വണ്ണിന് മതിയായ അപേക്ഷകരില്ലാതെ സീറ്റൊഴിഞ്ഞു കിടക്കുമ്പോൾ മലപ്പുറത്ത് വേണ്ടത് അഞ്ചുജില്ലകളിൽ ലഭിച്ച ആകെ അപേക്ഷകൾക്കു തുല്യം എണ്ണം സീറ്റുകൾ.
മലപ്പുറം ജില്ലയിൽ ഇത്തവണ 80,922 അപേക്ഷകളാണ് ലഭിച്ചത്. ഇടുക്കി (12,655), കോട്ടയം (22,862), പത്തനംതിട്ട (13,994), വയനാട് (12,025), കാസർകോട് (19,415) ഉൾപ്പെടെ ആകെ 80,951 അപേക്ഷകരാണുള്ളത്.സർക്കാർ ക്വാട്ടയിൽ മലപ്പുറത്ത് 31,395 സീറ്റും എയ്ഡഡ് വിഭാഗത്തിൽ 23,220 സീറ്റുമടക്കം 54,615 സീറ്റാണ് ആകെയുള്ളത്. ഇതോടെ അപേക്ഷിച്ച 26307 പേർ പുറത്താവും. ജില്ലയിലെ 11,291 അൺഎയ്ഡഡ് സീറ്റുകളിൽ പണം നൽകി ഉപരിപഠനം നേടിയാലും 15,016 പേർക്ക് സീറ്റുണ്ടാവില്ല.
എസ്.എസ്.എൽ.സി വിജയിച്ച 77,926 അപേക്ഷകരും സി.ബി.എസ്.ഇയിൽനിന്ന് 2016 പേരും ഐ.സി.എസ്.ഇ 29, മറ്റു കോഴ്‌സുകളിലെ 951 പേർക്കു പുറമെ ഇതരജില്ലകളിലെ 6995 വിദ്യാർഥികളും മലപ്പുറത്ത് അപേക്ഷിച്ചിട്ടുണ്ട്.പത്തനംതിട്ട, കോട്ടയം, എറണാംകുളം ജില്ലകളിലാണ് സീറ്റിന് അനുസരിച്ച് അപേക്ഷകളില്ലാത്തത്. പത്തനംതിട്ടയിൽ 2757, കോട്ടയത്ത് 187, എറണാംകുളത്ത് 655 സീറ്റിലും പഠിക്കാൻ വിദ്യാർഥികളില്ല. ഏകജാലകം വഴി ഈ വർഷം 4,59,330 അപേക്ഷകളാണ് ലഭിച്ചത്. ആകെ 3,70,918 സീറ്റുകൾ. 88,412 പേർക്ക് സീറ്റില്ല. ഇതിൽ കൂടുതലും മലബാർ ജില്ലകളിൽനിന്നുള്ളവരാണ്.
Comments are closed for this post.